കൊറോണ: തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദിയില്‍ വിലക്ക്
റിയാദ്: കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദി അറേബ്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്നു മുതല്‍ ഉംറ തീര്‍ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. വിദേശ തീര്‍ഥാടകര്‍ മദീന സന്ദര്‍ശിക്കുന്നതിനും താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നു ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കുന്നതിനും അനുമതിയില്ല. ഇതിനു പുറമെ ചൈന, ഇറാന്‍, ഇറ്റലി, കൊറിയ, ജപ്പാന്‍, തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, ലബനണ്‍, സിറിയ, യമന്‍, അസൈര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, […]













