Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

gulf

gulf, labour law

73 വിദേശികള്‍ക്ക് പ്രീമിയം ഇഖാമ

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പ്രീമിയം ഇഖാമക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍ പ്രീമിയം റെസിഡന്‍സി സെന്റര്‍ പ്രഖ്യാപിച്ചു. 19 രാജ്യങ്ങളില്‍ നിന്നുളള 73 പേര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് മാതൃകയിലുളള താമസാനുമതി രേഖ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുളളവരാണ് പ്രിവിലെജ് ഇഖാമക്ക് അര്‍ഹത നേടിയത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ആയിരത്തില്‍പരം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പ്രിവിലെജ് ഇഖാമ വിതരണം ചെയ്യുക. മറ്റു അപേക്ഷകരുടെ വിവരങ്ങള്‍ വിശകലനം ചെയ്തു വരുകയാണെന്നും അര്‍ഹരായവര്‍ക്ക് അടുത്ത ഘട്ടത്തില്‍ […]

gulf

കേളി രക്തദാന ക്യാമ്പ്

റിയാദ്: കേളി സാംസ്‌കാരിക വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടേയും മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും സഹകരണത്തോടെ ജീവകാരുണ്യ വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളിയുടെ പത്തൊന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെ നീണ്ടു നിന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് ബ്ലഡ്ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളി പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അഞ്ഞൂറിലധികം പേരാണ്

gulf

വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിത കൗണ്‍സില്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിത കൗണ്‍സില്‍ രൂപികരിച്ചു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തചന്റ നടന്ന യോഗത്തിലാണ് കമ്മറ്റി രൂപീകരിച്ചത്. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുഹമ്മദലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. പാചക വിദഗ്ദയും പരസ്യ കമ്പനികളില്‍ ഫുഡ് സ്‌റ്റൈലിസ്റ്റുമായ ലിസ ജോജി ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ കമ്മറ്റി സെക്രട്ടറി സാബു ഫിലിപ്പിന്റെ ആമുഖ പ്രഭാഷണം നടത്തി. ഡബ്യൂ. എം . എഫ് വിമന്‍സ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ്

gulf

സഫാ മക്ക ആരോഗ്യ ബോധവല്‍ക്കരണ പരിപാടി

റിയാദ്: അഹ്‌ലന്‍ കേരള വാണിജ്യ പ്രദര്‍ശന ഹാളില്‍ സഫ മക്ക പോളിക്ലിനിക് ഒരുക്കിയ ഹെല്‍ത്ത് പവലിയനില്‍ സജീവ ജനപങ്കാളിത്തം. നവംബര്‍ മാസം അന്തരാഷ്ട്ര ശ്വാസകോശ,കാന്‍സര്‍ ബോധവല്‍കരണ മാസമാണ്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പോസ്റ്ററുകള്‍, ഇന്‍സ്റ്റലേഷനുകള്‍, ചോദ്യോത്തര സെഷന്‍ തുടങ്ങി വിവിധ ബോധവല്‍കരണ പരിപാടികള്‍ പവലിയനില്‍ ഒരുക്കിയിരുന്നു. കൂടാതെ പ്രമേഹ രോഗ ബോധവല്‍കരണ ലഘു ലേഖകളും സൗജന്യ പ്രമേഹ പരിശോധനയും നടന്നു. ആയിരങ്ങളാണ് പവലിയന്‍ സന്ദര്‍ശിച്ചത്. സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഷാജി, ബേബി മെമ്മോറിയല്‍

gulf

നെസ്‌റ്റോ ഫ്രന്റ്‌സ് ക്രിയേഷന്‍സ് കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

റിയാദ്: വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ഫ്രന്റ്‌സ് ക്രിയേഷന്‍സ് കെ എസ് എ അംഗന ആദരിക്കുന്നു. നെസ്‌റ്റോയുടെ സഹകരണത്തോടെ സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് നവംബര്‍ 14ന് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെസ്‌റ്റോ ഹൈപര്‍മാര്‍ക്കറ്റ് അസീസിയ ട്രെയിന്‍മാളില്‍ നടക്കുന്ന മെഗാ ഇവന്റില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കും. വിദ്യാഭ്യാസ രംഗത്തെ മികവിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായ മീരാ റഹ്മാന്‍, ആതുര സേവനത്തിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ സേവനം അനുഷ്ടിക്കുന്ന

gulf

ബാബറി വിധി: പ്രവാസി വാട്‌സ് ആപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’ യിലേക്ക്

റിയാദ്: ബാബറി മസ്ജിദ് കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രവാസ ലോകത്തും ജാഗ്രത. സാമൂഹിക മാധ്യമങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പ്രവാസികള്‍ക്കിടയിലുളള നൂറുകണക്കിന് വാട്‌സ് ആപ് ഗ്രൂപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’യിലേക്കു മാറി. അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റുന്നതോടെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ല. കേരളാ പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറിന്റെ പേരില്‍ ഇന്നലെ

gulf

മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡല്‍: സി.കെ സുബൈര്‍

റിയാദ്: ഉത്തരേന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന് കേരള മോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ചുളള നവോത്ഥാന ശ്രമങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരള മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. മതരാഷ്ട്രീയ രംഗങ്ങളിലെ പുരോഗതിക്ക് ഇസ്ലാഹീ പ്രസ്ഥാനവും മുസ്ലിം ലീഗും നല്‍കിയ സംഭാവനകള്‍ ദേശീയ രംഗത്തും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച

gulf

യൂത്ത് ഇന്ത്യയെ അട്ടിമറിച്ച് മര്‍വ എഫ് സി ജേതാക്കള്‍

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ മാച്ച് കമ്മീഷ്ണര്‍ മുഹമ്മദ് സിയാദ് അല്‍ ഉബൈദി മുഖ്യാതിഥിയായിരുന്നു. വര്‍ണാഭമായ പരിപാടികളോടെയാണ് ടൂര്‍ണമെന്റ് സമാപിച്ചത്. സമാപന സമ്മേളനം മുഹമ്മദ് സിയാദ് അല്‍ ഉബൈദി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാഞ്ഞിരാല അധ്യക്ഷ്യത വഹിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മര്‍വ ക്‌ളബ് ജേതാക്കളായി. യൂത്ത് ഇന്ത്യ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മര്‍വ ജേതാക്കളായത്. മികച്ച കളിക്കാരനുള്ള

gulf

‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: വൈ. എ. സാജിദയുടെ ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ ഓര്‍മ്മകുറിപ്പുകള്‍ ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചെറു കഥാകൃത്ത് അര്‍ഷാദ് ബത്തേരി സാഹിത്യകാരന്‍ ബഷീര്‍ തിക്കോടിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇലത്തുമ്പിലെ മഴത്താളങ്ങള്‍. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മായില്‍ മേലടി അധ്യക്ഷത വഹിച്ചു ടത്തി . ജെംസ് മില്യനെയിം സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും സാഹിത്യ നിരൂപകയുമായ ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. നോവലിസ്റ്റും കഥാകൃത്തുമായ സലിം

gulf

‘കരുതലോടെ’ സിജി മദേഴ്‌സ് ശില്പശാല

നിഖില സമീര്‍ റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് (സിജി) റിയാദ് ചാപ്റ്റര്‍ വനിതാ വിഭാഗം സിജി മദേഴ്‌സിന്റെ നേതൃത്വത്തില്‍ ‘കരുതലോടെ’ എന്ന പ്രമേയത്തില്‍ സാമ്പത്തിക അച്ചടക്കം, ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു പ്രവാസത്തിലെ മാറുന്ന ജീവിതസാഹചര്യത്തില്‍ കുടുംബജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട സാമ്പത്തിക അച്ചടക്കം പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയര്‍ ലെക്ച്ചററും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമായി ഓ. വി. ഫൈസല്‍ അവതരിപ്പിച്ചു. ജൈവകൃഷിയുടെ അവശ്യകത സിജി മദേഴ്‌സ് പ്രസിഡന്റ് ഡോ.

gulf

മ്രൈത്രി ‘കേരളീയം’ ആഘോഷിച്ചു

റിയാദ്: മൈത്രി കരുനാഗപ്പളളി ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ പിറവിയും ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്ത ‘ശേരളീയം 2019’ പരിപാടി സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറിയത്. വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന, ഫാന്‍സിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും നടന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, ന്യത്ത ന്യത്യങ്ങള്‍, ഗാന സന്ധ്യ എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍

gulf

സൗദി ഈന്തപ്പഴം: ലുലു ധാരണാപത്രം ഒപ്പവെച്ചു

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഘല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ദേശീയ പാംസ് ആന്റ് ഡേറ്റ്‌സ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഗുണനിലവാരമുളള ഈന്തപ്പഴം രാജ്യത്തെ ലുലു സ്‌റ്റോറുകള്‍ വഴി വിപണനം നടത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യും. ദേശീയ ഡേറ്റ്‌സ് കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ നൗറിനും ലുലു ഡയറക്ടര്‍ ഷഹിം മുഹമ്മദും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മുപ്പത്തിയെട്ടാമത് കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

Education, gulf

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 8ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ രണ്ടാംഘട്ട ഫൈനല്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന പരീക്ഷയില്‍ രണ്ടായിരത്തിലധികം പരീക്ഷാര്‍ഥികള്‍ പങ്കെടുക്കും. ജാതി മത ഭേദമന്യേ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ലേണ്‍ ദി ഖുര്‍ പദ്ധതി. പത്തൊന്‍പത് വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം ആളുകളില്‍ ഖുര്‍ആനിന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘടാകര്‍ പറഞ്ഞു. നവംബര്‍ 8ന് രാവിലെ 8.30 മുതല്‍

gulf

പാപികളുടെ പട്ടണം പ്രകാശനം ചെയ്തു

ഷാര്‍ജ: ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാസമാഹാരം ‘പാപികളുടെ പട്ടണം’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ബിനോയ് വിശ്വം എം.പി പ്രകാശനം നിര്‍വഹിച്ചു. എന്‍ ടി വി ചെയര്‍മാന്‍ മാത്യുക്കുട്ടിപുസ്തകം ഏറ്റു വാങ്ങി. പ്രൊഫ. ടി.പി .കുഞ്ഞിക്കണ്ണന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ. പി.കെ. പോക്കര്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്), മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍, കഥാകൃത്ത് രമേഷ് പെരുമ്പിലാവ് തുടങ്ങിയവര്‍പങ്കെടുത്തു. എഴുത്തുകാരന്‍ ഇ.കെ. ദിനേശന്‍ പുസ്തക പരിചയം നടത്തി. മാസ് ഷാര്‍ജ, ശാസ്ത്രസാഹിത്യ

Scroll to Top