ലോക്ക് ഡൗണില്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്തു ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമ്മാം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയും കര്‍ഫ്യൂ ശക്തമാക്കുകയും ചെയ്തതോടെ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായ ഹസ്തം. ദമ്മാം, ജുബൈല്‍, അല്‍ ഹസ, ഖത്തീഫ്, ഖഫ്ജി, അല്‍ ഖോബാര്‍, തുഖ്ബ തുടങ്ങിയ പ്രദേശങ്ങളിലെ കമ്മിറ്റികളുടെ കീഴില്‍ തിരഞ്ഞെടുത്ത വോളണ്ടിയര്‍മാരാണു സഹായങ്ങള്‍ എത്തിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നതിന് ഹെല്പ് ലൈനും കൗണ്‍സിലിംഗ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നു സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ജനറല്‍ […]








