എംബസിയുടെ പേരിലുളള വാട്‌സ് ആപ് സന്ദേശം വ്യാജം
നസ്‌റുദ്ദീന്‍ വി ജെറിയാദ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരം ശേഖരിക്കുന്നില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ് സന്ദേശം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി അസിം അന്‍വര്‍ സൗദിടൈംസിന്റെ അന്വേഷണത്തിന് മറുപടി നല്‍കി. ഇംഗ്‌ളീഷിലും മലയാളത്തിലുമാണ് എംബസിയുടെ പേരില്‍ സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും എംബസി വ്യക്തമാക്കി. കൊവിഡിന്റെപശ്ചാത്തലത്തില്‍ എംബസി […]










