റാഷിദ് കോട്ടുമലക്ക് യാത്രയയപ്പ്
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വേങ്ങര മണ്ഡലം കെഎസിസി പ്രസിഡന്റ് റാഷിദ് കോട്ടുമലക്ക് കെഎംസിസിയുടെ നേതൃത്വത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ഒരു പതിറ്റാണ്ടിലേറെയായി സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമാണ്. കെഎംസിസി പ്രസിഡന്റ്, അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി, സുലൈ ഏരിയ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ്, […]













