നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാനുഷികത ഉപയോഗപ്പെടുത്തണം
റിയാദ്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാനവിക മുഖം ആവശ്യമാണെന്ന് ഐ ടി വിദഗ്ദനും റോയിട്ടേഴ്‌സ് ടെക്‌നിക്കല്‍ ഡെലിവറി മാനേജറുമായ നവാസ് റഷീദ്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ദൈ്വമാസ സംവാദ പരിപാടി ‘റിംഫ് ടോക്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സാധാരണക്കാരന്റെ നിത്യ ജീവിതത്തില്‍ സുപ്രധാന ഘടകമായി മാറി. കേവലം പത്തുവര്‍ഷംകൊണ്ട് ലോകം ഒരു ഗ്രാമമായി ചുരുങ്ങി. മനുഷ്യ ബന്ധങ്ങളെ ഏറ്റവും മഹത്തായി കോര്‍ത്തിണക്കാന്‍ കഴിയുന്ന ഇടമാണ് സാമൂഹിക മാധ്യങ്ങള്‍. എന്നാല്‍ തിരിച്ചറിവുകളില്ലാതെ […]














