ബാഡ്മിന്റണ്‍ താരത്തിന് ഒഐസിസി സ്വീകരണം
റിയാദ്: സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയ്ക്ക് സ്വീകരണം നല്‍കി. കോഴിക്കോട് ജില്ല ഒഐസിസി റിയാദ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സൗദി അറേബ്യയുടെ പ്രഥമ ദേശീയ ഗെയിംസില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയ താരമാണ് റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഖദീജ നിസ. സൗദിയില്‍ ജനിച്ച വിദേശികള്‍ക്ക് ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. 6000 ഇനങ്ങളില്‍ സൗദി പൗരന്‍മാര്‍ക്ക് പുറമെ സൗദിയില്‍ […]














