സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖുവയ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. മലപ്പുറം വാഴേങ്കട വീട്ടിക്കുന്നത്ത് മനോജ് കുന്നത്തിന്റെ (46) മൃതദേഹം ആണ് സംസ്‌കരിച്ചത്. ദിശ വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. തൊഴിലുടമ നിസഹകരിച്ച സാഹചര്യത്തില്‍ ദിശ വളന്റിയേഴ്‌സ് റിയാദ് ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചാണ് നടപടി പൂര്‍ത്തിയാക്കിയത്. ശ്രീലത.വി.കെ ആണ് ഭാര്യ. ഗോപിക.വി.കെ, ഗോകുല്‍ കൃഷ്ണ.വി.കെ, ഗൗതം കൃഷ്ണ.വി.കെ എന്നിവരാണ് മക്കള്‍. മാതാപിതാക്കള്‍: ചാത്തന്‍, കുഞ്ഞക്കി













