ആലപ്പുഴ കളക്ടര്‍ നിയമനം: ‘പ്രതിഷേധകൂട്ടം’ റിയാദില്‍
റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ പ്രതിഷേധിച്ചു. ‘ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക’ എന്ന പ്രമേയത്തില്‍ ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പ്രതിഷേധകൂട്ടം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ പ്രവാസ ലോകത്തെ അമര്‍ഷവും വിയോജിപ്പും പ്രതിഫലിക്കുന്ന പ്രതിഷേധത്തില്‍ വഴിവിട്ട നിയമനത്തിനെതിരെ കടുത്ത ഭാഷയില്‍ മുദ്രാവാക്യം മുഴക്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീന്‍ […]














