കുട്ടികളെ മുന്‍ സീറ്റിലിരുത്തിയാല്‍ പിഴ
റിയാദ്: കാര്‍ യാത്രയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുന്നത് പിഴ ശിക്ഷക്ക് കാരണമാകുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണിതെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. കുട്ടികളെ പ്രത്യേക ബേബി സീറ്റുകളില്‍ ഇരുത്തണം. മുന്‍വശത്തെ സീറ്റില്‍ മുതിര്‍ന്നവരോടൊപ്പം ഇരിക്കാന്‍ കുട്ടികളെ അനുവദിക്കില്ല. കുട്ടികള്‍ക്കൊപ്പം ഇരിക്കണമെങ്കില്‍ പിന്‍സീറ്റില്‍ സ്ഥാപിച്ചിട്ടുളള ബേബി സീറ്റില്‍ കുട്ടിയെ ഇരുത്തി ഒപ്പം യാത്ര ചെയ്യാം. പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ഒറ്റക്ക് വാഹനത്തില്‍ ഇരുത്തുന്നതും പിഴ […]














