ഹാഷിം കുന്നുതറ കേളി സുലൈ ഏരിയ സെക്രട്ടറി
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം നടന്നു. കേന്ദ്ര സമ്മേളനം സെപ്റ്റംബറില്‍ നടക്കും. സുലൈ ഏരിയ ടവര്‍ യൂണിറ്റ് അംഗമായിരുന്ന പി ഡി മോഹനന്‍ സ്മാരക നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ഹാഷിം കുന്നുതറയും അനുശോചന പ്രമേയം റിജേഷും അവതരിപ്പിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി ഉദ്ഘാടനം […]













