ഇഫ്താറിനൊരുങ്ങി ഇസ്‌ലാഹി സെന്റര്‍
റിയാദ്: ബത്ഹ ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെയും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ 1 മുതല്‍ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശുമൈസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലുമാണ് ജനകീയ ഇഫ്താറിന് സൗകര്യം. ദിവസവും നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കുവാനും […]














