സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക്
റിയാദ്: സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അറിയിച്ചു. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതലുളള വിവരങ്ങളാണ് പുറത്തുവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവന മികവും യോഗ്യതയും ഉറപ്പുവരുത്തുന്നതിനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വദേശികളും വിദേശികളും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ നിരവധി വിദേശികളെ കമ്മീഷന്‍ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ പ്രവൃത്തി […]














