ഷോര്‍ട്‌സ് ധരിച്ച് ഓഫീസും മസ്ജിദും സന്ദര്‍ശിച്ചാല്‍ പിഴ
റിയാദ്: സൗദിയില്‍ പുരുഷന്‍മാര്‍ ഷോര്‍ട്‌സ് ധരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും മസ്ജിദുകളിലും പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ പൊതുയിടങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നതില്‍ വിലക്കില്ല. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. ഇതുസംബന്ധിച്ച നിയമ ഭേദഗതി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍, പെരുമാറ്റം, ജനവാസ കേന്ദ്രങ്ങളില്‍ ശബ്ദ മലിനീകരണം എന്നിവയും കുറ്റകരമാണ്. വളര്‍ത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കൃത്യമായി നീക്കുകയും ചെയ്യണം. ഇതിന് വിരുദ്ധമായി വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് […]













