ലേണ്‍ ദി ഖുര്‍ആന്‍ അഞ്ചാം ഘട്ടം; പാഠപുസ്തകം പ്രകാശനം ചെയ്തു
റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട ഒരുക്കങ്ങള്‍ക്ക് തുടക്കം. ഇതിന്റെ ഭാഗമായി ലേണ്‍ ദി ഖുര്‍ആന്‍ പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് ഡോ. അലി ബിന്‍ നാസര്‍ അല്‍ ശല്‍ആന്‍ പ്രകാശനം നിര്‍വഹിച്ചു. അറഫാത്ത് കോട്ടയം ഏറ്റുവാങ്ങി. ഗൈഡന്‍സ് സെന്റര്‍ ഉപമേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസര്‍ അല്‍ഖത്താഫും […]












