കോഴിക്കോട്-റിയാദ് ഫ്‌ളൈ നാസ് സര്‍വീസ് ആരംഭിച്ചു
റിയാദ്: മലബാറില്‍ നിന്നുളള സൗദി പ്രവാസികള്‍ക്ക് ആശ്വാസം. കോഴിക്കോട്-റിയാദ് സെക്ടറില്‍ ഫ്‌ളൈ നാസ് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. എയര്‍ ബബിള്‍ പ്രകാരമാണ് സര്‍വീസ് ആരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ ക്ലേശം അനുഭവിക്കുന്നവര്‍ക്ക് അനുഗ്രഹമാണ് കോഴിക്കോട്-റിയാദ് സര്‍വീസ്. എയര്‍ ബബിള്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ജനുവരി 7ന് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അനുമതി വൈകിയതോടെ സര്‍വീസ് അനിശ്ചിതത്വത്തിലായിരുന്നു. അതിനിടെയാണ് ഫെബ്രുവരി 7 മുതല്‍ സര്‍വീസ് ആരംഭിച്ചത്. കോഴിക്കോട് – റിയാദ് സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് വീതം […]














