ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തില്‍
റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 3861 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 4377 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 981 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്കുള്ള നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉംറ തീര്‍ത്ഥാടകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം […]













