കൊലപാതകം, തീവ്രവാദം: സൗദിയില്‍ ഒരാഴ്ചക്കിടെ 12 വധശിക്ഷ
റിയാദ്: അഞ്ചു യമന്‍ പൗരന്‍മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പിലാക്കി. കവര്‍ച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കാണ് അസീറില്‍ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാട്ടുകാരനായ അഹമ്മദ് ഹുസൈന്‍ അല്‍അറാദിയെ കൊലപ്പെടുത്തുകയും കവര്‍ച്ച നടത്താന്‍ പ്രത്യേക ഗുണ്ടാ സംഘം രൂപീകരിച്ച ഹുസൈന്‍ സാലിം ഫിതൈനി, ഇബ്രാഹിം യഹ്‌യ അലി, അബ്ദുല്ല അലി ദര്‍വേശ്, അബ്ദുല്ല ഹസന്‍ മജാരി, ഹമൂദ് മസ്ഊദ് ശൗഇ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം ചെയ്തതിനും ഏഴ് പേരുടെ വധശിക്ഷ […]














