Sauditimesonline

zubair obit
റിയാദില്‍ മലപ്പുറം സ്വദേശി മരിച്ചു
Damam, gulf, Jeddah, Riyad

ജിസിസി രാജ്യങ്ങളില്‍ 8.3 കോടി വാക്‌സിന്‍ വിതരണം ചെയ്തു

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 48 പേര്‍ രോഗമുക്തി നേടി. രണ്ടുപേരാണ് മരിച്ചത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ, ഗള്‍ഫ് രാജ്യങ്ങളില്‍ 8.3 കോടി ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 19,509 പേര്‍ മരിച്ചതായും ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. അതേസമയം, അബുദാബിയില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. പൊതുപരിപാടികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധനാ നെഗറ്റീവ് […]

Damam, gulf, Jeddah, Riyad

മജു അഞ്ജലിന് യാത്രയയപ്പ്

റിയാദ്: റിയാദ് ടാക്കീസ് സെക്രട്ടറിയും കലാ, സാംസ്‌കാരിക പ്രവര്‍ത്തകുമായ മജു അഞ്ജലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് അല്‍മാസ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് ആലുവ, കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, ജോ. ട്രഷറര്‍ ഷാഫി നിലമ്പൂര്‍, ഐ ടി കണ്‍വീനര്‍ ലുബൈബ് ഇ കെ, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സുല്‍ഫി കൊച്ചു, ഷമീര്‍ കല്ലിംഗല്‍, സജീര്‍ സമദ്,

Damam, gulf, Jeddah, Riyad

ജിഎംഎഫ് വാര്‍ഷികവും കേരളപ്പിറവി ആഘോഷവും

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ രണ്ടാം വാര്‍ഷികവും കേരള പിറവിദിനവും ആഘോഷിച്ചു, സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു, ജി എം എഫ് സൗദി നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു. ചാരിറ്റി കണ്‍വീനര്‍ അയൂബ് കരൂപടന്ന ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് മുഖ്യപ്രഭാക്ഷണം നടത്തി. മൈമൂന അബ്ബാസ്, ഷിബു ഉസ്മാന്‍, ജോണ്‍സന്‍ മര്‍ക്കോസ്, സുധീര്‍ വള്ളകടവ്, നിബു കാട്ടകട, സ്റ്റീഫന്‍ ചെങ്ങന്നൂര്‍ എന്നിവര്‍

Damam, gulf, Jeddah, Riyad

ഇഖാമ മൂന്നു മാസത്തേക്കും പുതുക്കാം

റിയാദ്: സൗദി ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കി നല്‍കുന്ന സംവിധാനം നിലവില്‍ വന്നു. നിലവില്‍ ചുരുങ്ങിയത് ഒരു വര്‍ഷം കാലാവധിക്കാണ് ഇഖാമ പുതുക്കിയിരുന്നത്. ഇനിമുതല്‍ സ്‌പോണ്‍സറുടെ സൗകര്യപ്രകാരം 3, 6, 9 മാസത്തേക്കും പുതുക്കാന്‍ കഴിയും. വര്‍ക് പെര്‍മിറ്റ് ഇല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആശ്രിത വിസക്കാര്‍ക്കും ഒരു വര്‍ഷത്തേക്ക് തന്നെ ഇഖാമ പുതുക്കുന്നത് തുടരും.

Damam, gulf, Jeddah, Riyad

വാറ്റ്: ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ ആലോചിക്കും

റിയാദ്: സമ്പദ് ഘടനക്ക് സ്ഥിരത കൈവരിച്ച് പൊതു ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ നികുതി ഭേദഗതി ആലോചിക്കുകയുളളൂവെന്ന് സൗദി ധനമന്ത്രി മുഹമ്മദ് മല്‍ ജദ്ആന്‍. ലോക രാജ്യങ്ങള്‍ക്ക് ആഘാതം സൃഷ്ടിച്ചതുപോലെ കൊവിഡ് സൗദി സമ്പദ് ഘടനയെയും ബാധിച്ചു. ഈ സാഹിര്യത്തിലാണ് നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. നികുതി വര്‍ധനവ് താല്‍ക്കാലികമാണെന്നും പുനപരിശോധിക്കുമെന്നും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Damam, gulf, Jeddah, Riyad

സൗദിയ വിമാനം റണ്‍വേയില്‍ ക്രെയിനില്‍ കൂട്ടിയിടിച്ചു

റിയാദ്: പറക്കാന്‍ ഒരുങ്ങുന്നതിനിടെ സൗദി എയര്‍ലൈന്‍സിന്റെ കെയ്‌റോ-റിയാദ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഗ്രൗണ്ട് സര്‍വീസ് ക്രെയിനില്‍ കൂട്ടിയിടിച്ചു. നിറയെ യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എസ് വി 313-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. എയര്‍ ബസ് എ 330-300 വിമാനത്തിന്റെ ചിറകിന് കേടുപാടു സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി.

Damam, gulf, Jeddah, Riyad

ഇന്ദിരാജി ഇന്ത്യന്‍ കരുത്തിന്റെ പ്രതീകം

റിയാദ്: ഇന്ദിരാ ഗാന്ധിയുടെ 37-ാമത് രക്ത സാക്ഷിത്വ ദിനം ആചരിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ കരുത്തിന്റെ പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി. ജീവന്‍ നഷ്ടപെടുമെന്ന് തോന്നിയിട്ടും അടിപതറാതെ സധൈര്യം മുന്നോട്ടു നീങ്ങിയ പെണ്‍കരുത്ത്. ഇന്ദിരാജിയെ പോലുള്ള നേതാക്കള്‍ ഇല്ലാത്തതാണ് ഇന്ത്യ നേരിടുന്ന അപചയത്തിന്ന് കാരണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഓ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളി അദ്ധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

‘കേളി ദിനം’ സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 21-ാം വാര്‍ഷികാഘോഷം ‘കേളിദിനം 2022’ വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതിക്കും രൂപം നല്‍കി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം സുനില്‍ സുകുമാരന്‍ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗോപിനാഥന്‍ വേങ്ങര, കേളി

Damam, gulf, Jeddah, Riyad

നാട്ടിലെത്തിയവര്‍ മടങ്ങിയെത്തുന്നില്ല; ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

റിയാദ്: അവധിക്ക് നാട്ടിലെത്തിയവര്‍ മടങ്ങിയെത്താത്ത സാഹചര്യത്തില്‍ സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നില്ലെന്ന് പരാതി. അതുകൊണ്ടുതന്നെ കേരളത്തില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു നാലും അഞ്ചും തൊഴിലാളികള്‍ മാത്രമുളള ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടും മൂന്നും വര്‍ഷം കഴിയുമ്പോഴാണ് അവധി ലഭിക്കുക. ഇങ്ങനെ 2019 അവസാനം കേരളത്തിലേക്ക് മടങ്ങിയ നിരവധിയാളുകള്‍ ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അവധിക്ക് നാട്ടില്‍ പോയി

Damam, gulf, Jeddah, Riyad

യുദ്ധക്കളം ഒരുക്കി ജനാദിരിയ്യാ വില്ലേജ്

നൗഫല്‍ പാലക്കാടന്‍ റിയാദ്: ജനദിരിയാ വില്ലേജില്‍ ഒരുക്കിയ യുദ്ധക്കളം കൗതുക കാഴ്ചയാകുന്നു. പിച്ചാത്തി മുതല്‍ പീരങ്കി വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. റിയാദ് സീസണിലെ പ്രധാന കാഴ്ചകളിലൊന്നാണ് കോംബാറ്റ് ഫീല്‍ഡ് അഥവാ യുദ്ധക്കളം. ചരിത്രാന്വേഷികളെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും വിധമാണ് നഗരി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത യുദ്ധ ഉപകരണങ്ങള്‍ മൂതല്‍ അത്യാധുനിക യുദ്ധ സംവിധാനം വരെ ഇവിടെ കാഴ്ചക്കാരില്‍ കൗതുകം തീര്‍ക്കും. യുദ്ധ ഭൂമിയില്‍ എത്തിപ്പെട്ട അനുഭവമാണ് കോംബാറ്റ് ഫീല്‍ഡിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സമ്മാനിക്കുക. അതിര്‍ത്തികളിലും നിരത്തുകളിലും കെട്ടിട സമുച്ചയങ്ങളിലും യുദ്ധം

Damam, gulf, Jeddah, Riyad

ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി; സൗദി പ്രവാസികള്‍ നിരാശയില്‍

ദല്‍ഹി: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. ഒക്‌ടോബര്‍ 31 വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാന വിലക്ക് നവംബര്‍ 30 വരെയാണ് നീട്ടിയതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ച് 23 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്കാണ് തുടര്‍ച്ചയായി നീട്ടിവെച്ചത്. ഇതോടെ മുപ്പതിലധികം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചു. എന്നാല്‍ സൗദി അറേബ്യയുമായി കരാര്‍ ഒപ്പുവെക്കാത്തത് നേരിട്ടുളള യാത്രക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ

Damam, gulf, Jeddah, Riyad

മദ്യം അനുവദിക്കില്ല: ടൂറിസം മന്ത്രി

റിയാദ്: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി അഹമദ് അല്‍ ഖതീബ്. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യസത്ക്കാരത്തിന് അനുമതി നല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം അഞ്ച് കോടി വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ പാക്കേജുകളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇ-ബില്ലിംഗ് വരുന്നു

റിയാദ്: സൗദി അറേബ്യയില്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ 4 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കയ്യെഴുത്ത് ഇന്‍വോയ്‌സുകളും മൈക്രോസോഫ്ട് വേഡ്, എക്‌സല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷനുകളില്‍ തയ്യാറാക്കുന്ന ഇന്‍വോയ്‌സുകളും അനുവദിക്കില്ല. ഇ-ബില്ലിംഗ് സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടികയും അതോറിറ്റി പ്രസിദ്ധീകരിച്ചു. നികുതി വെട്ടിപ്പും ഇന്‍വോയ്‌സുകളിലെ കൃത്രിമവും തടയുന്നതിനാണ് നടപടി.

Damam, gulf, Jeddah, Riyad

സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

റിയാദ്: നിർമ്മിത ബുദ്ധിയിലേതുൾപ്പെടെ ആധുനിക സാങ്കേതിക മേഖലയിൽ പുതിയ പ്രവണതകൾ പ്രാവർത്തികമാക്കുന്നവർക്ക് മാത്രമേ മാത്രമേ ഭാവിയിൽ വിജയിക്കുവാൻ സാധിക്കുകയുള്ളുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡാന്തര വാണിജ്യ വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾ ഏറ്റവും മികച്ച ഉല്പന്നങ്ങളും സേവനങ്ങളും ആഗ്രഹിക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ആവശ്യകത. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികയിലേക്ക് ലുലു ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം

Scroll to Top