ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത വിരുന്ന്
ദമ്മാം: മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്-സീസണ്‍ 2’ സംഗീത സന്ധ്യ വേറിട്ട അനുഭവമായി. നവയുഗം സാംസ്‌ക്കരിക വേദിയാണ് സംഗീത സായാഹ്നം പ്രവാസികള്‍ക്ക് സമ്മാനിച്ചത്. ദമ്മാം ബദര്‍ ഹാളില്‍ നടന്ന സംഗീത വിരുന്നില്‍ മുപ്പതിലധികം പ്രവാസി കലാകാരമാര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. മലയാള സിനിമയിലെ ക്ലാസ്സിക്, മെലഡി, ഗസല്‍ എന്നിവയ്ക്കു പുറമെ അടിപൊളി ഗാനങ്ങളും അവതരിപ്പിച്ചു. സുറുമി നസീം അവതാരകയായിരുന്നു. നവയുഗം ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജന്‍, മഞ്ജു […]













