അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് സൗദി ജയിലില്‍ നിന്ന് മോചനം
റിയാദ്: ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ അനുഭവിച്ചവരെയാണ് മോചിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണു മോചിതരായ മലയാളികള്‍. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. മദ്യ ഉപയോഗം, വിത്പന, വിശ്വാസ വഞ്ചന, അടിപിടി തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് മോചിതരായത്. അതേസമയം, ശിക്ഷാ കാലാവധി കഴിഞ്ഞും ഇന്ത്യയിലേക്ക് […]














