ബജറ്റില്‍ പ്രവാസികളെ കേന്ദ്രം തഴഞ്ഞെങ്കിലും കേരളം കനിഞ്ഞു: കേളി
റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ശത്രുതാപരമായ സമീപനം സ്വീകരിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ജന ക്ഷേമം ഉറപ്പുവരുത്താന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കേളി കലാ സാംസ്‌കാരിക വേദി. കേന്ദ്ര ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും അവഗണിച്ചപ്പോള്‍ കേരള ബജറ്റില്‍ 44 കോടി രൂപ പുനഃരധിവാസത്തിനായി വകയിരുത്തി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്ക് ചികിത്സാസഹായം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തിയത് ആശ്വാസകരമാണ്. വിവിധ പദ്ധതികള്‍ക്കായി 257.81 കോടി രൂപ വകയിരുത്തിയതില്‍ 143.81 കോടി രൂപ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്. സുസ്ഥിര […]













