Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

12 ലക്ഷം രൂപ ധന സഹായം വിതരണo ചെയ്ത് എസ്എംഎസ്

റിയാദ്: ഷിഫ മലയാളി സമാജം പതിനാറാമത് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിറോസ് പോത്തന്‍കോടി (പ്രസിഡന്റ്), പ്രകാശ് വടകര (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് അളൂക്കാര (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മോഹനന്‍ കരുവാറ്റയുടെ വര്‍ക്ക്‌ഷോപ്പില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം 12 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മധു വര്‍ക്കലയും വരവ് ചെലവ് കണക്കുകള്‍ ട്രഷററും അവതരിപ്പിച്ചു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റ്മാരായി രതീഷ് […]

Damam, gulf, Jeddah, Riyad

കൂറ്റന്‍ ’93’ ഒരുക്കി ലുലു-ഏരിയല്‍ ഗിന്നസ് റെക്കാര്‍ഡില്‍

റിയാദ്: കൂറ്റന്‍ ’93’ സൃഷ്ടിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ലുലു-ഏരിയല്‍ ബ്രാന്റുകള്‍. 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പ്രമുഖ ബ്രാന്റ് ‘ഏരിയല്‍’ നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്റ് ഗാംബിള്‍ (ഇസ്മായില്‍ അബൂദാവൂദ് ) കമ്പനിയുമായി കൈകോര്‍ത്താണ് കൂറ്റന്‍ ’93’ ശീര്‍ഷകം ഒരുക്കിയത്. നിലവിലെ ലോക റെക്കാര്‍ഡുകളുടെ ഗിന്നസ് പട്ടിക തകര്‍ത്താണ് ലുലുവും ഏരിയലും ഗിന്നസ് നേട്ടം സ്വന്തമാക്കിയത് പാംപേഴ്‌സ്, ടൈഡ്, ഏരിയര്‍, ഹെര്‍ബല്‍ എസ്സെന്‍സുകള്‍ എന്നിവയുടെ ഉല്‍പാദകരായ പി.ആന്റ് ജി കമ്പനിയുമായി ചേര്‍ന്ന് സൗദിയില്‍

Damam, gulf, Jeddah, Riyad

സൗദി അറേബ്യ നയവും നിലപാടും; കിരീടാവകാശിയുടെ അഭിമുഖം

അമേരിക്കന്‍ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗം നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അറേബ്യയുടെ ലോക വീക്ഷണവും വിദേശ നയവും അവതരിപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുമ്മദ് ബിന്‍ സല്‍മാന്‍. മാനവികതയിലൂന്നിയ കാഴ്ചപ്പാടുകളാണ് രാജ്യത്തിന്റെ മുഖമുദ്ര എന്ന് പ്രഖ്യാപിക്കുന്ന നയമാണ് അമേരിക്കന്‍ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കിരീടാവകാശി പങ്കുവെച്ചത്. സൗദി അബ്യേയുടെ നിലപാടും നയവും അറബ് ലോകത്ത് മാത്രമല്ല, ലോകം മുഴുവന്‍ ആകര്‍ഷിക്കുന്ന വിധം കിരീടാവകാശിയുടെ വാക്കുകള്‍ ചര്‍ച്ച ചെയ്യുകയാണ്. 93-ാമത് സൗദി

Damam, gulf, Jeddah, Riyad

മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മലയാളി കുടുംബത്തെ ഖേദം അറിയിച്ചു. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച വരുത്തിയത്. വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ‘കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു.

Damam, gulf, Jeddah, Riyad

വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ‘ദിശ’ ഓണാഘോഷം

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’യുടെ വിവിധ യൂണിറ്റ് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ വിപുലാമയ പരിപാടികളോടെ ഓണം ആഘോഷിച്ചു. റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ഖര്‍ജില്‍ നടന്ന ഓണാഘോഷം ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈത്തിമുരുകന്‍ അധ്യക്ഷത വഹിച്ചു. ദിശ നാഷണല്‍ പ്രസിഡന്റ് കനകലാല്‍.കെ.എം ഓണ സന്ദേശം നല്‍കി. സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ.അന്‍വര്‍ ഖുര്‍ഷീദ്, ശിഹാബ് കൊട്ടുകാട്, ഡോ.നാസര്‍, മനു സി. മധു, പി.

Damam, gulf, Jeddah, Riyad

കേളി നിയമ സഹായം; കന്യാകുമാരി സ്വദേശി നാട്ടിലേക്ക്

റിയാദ്: നിയമ ലംഘകനായി കഴിയാന്‍ വിധിക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുതിതത്തയലായ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ജസ്റ്റിന് കേളിയുടെ സഹായഹസ്തം. ഇരുപത്തിരണ്ട് വര്‍ഷമായി റിയാദിലെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന ജസ്റ്റിന്‍ ഒന്‍പത് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്‌പോണ്‍സറില്‍ നിന്നും എക്‌സിറ്റ് അടിച്ച് നാട്ടില്‍ പോകുന്നതിനായി തയ്യാറായപ്പോഴായിരുന്നു കോവിഡ് മഹാമരിയുടെ തുടക്കം. ഫൈനല്‍ എക്‌സിറ്റ് വിസ നേടിയെങ്കിലും കോവിഡ് കാരണം നാട്ടില്‍ പോയാല്‍ പുതിയ വിസയില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന് കരുതി നാട്ടില്‍

Damam, gulf, Jeddah, Riyad

ഉത്തേരന്ത്യന്‍ വൈജ്ഞാനിക മുന്നേറ്റത്തില്‍ ഐ സി എഫിന്റെ പങ്ക് നിസ്തുലം

റിയാദ്: വിദ്യാഭ്യാസ പരമായും സാംസ്‌കാരികപരമായും ഉത്തേരേന്ത്യയെ മാറ്റിയെടുക്കാന്‍ സുന്നി സ്റ്റുഡന്റസ് ഫെഡറെഷന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസി എഫ്)ന്റെ വിവിധ ഇന്റര്‍ നാഷണല്‍ കമ്മറ്റികള്‍ നല്‍കിവരുന്ന പിന്തുണ തുല്യത ഇല്ലാത്തതതാണെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി പറഞ്ഞു. ഐ സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ക്കായി നടത്തിയ ഏകദിന ക്യാമ്പ് മുറാഫിഖയില്‍ യില്‍ സൗഹ്യദ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ

Damam, gulf, Jeddah, Riyad

‘പ്രവാസി’ ഓണാഘോഷം

റിയാദ്: ‘മാനുഷ്യരെല്ലാരും ഒന്ന് പോലെ’ എന്ന പ്രമേയത്തില്‍ പ്രവാസി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ ഓണാഘോഷവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. എക്‌സിറ്റ് 30ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ ഒലയ ഏരിയ പ്രസിഡന്റ് നിയാസ് അലി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി, സി.സി അംഗം സലിം മാഹി മുഖ്യാതിഥികളായിരുന്നു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധങ്ങള്‍ സൂക്ഷിക്കുവാനും വെറുപ്പിന്റെ സമകാലികാന്തരീക്ഷത്തെ ചെറുക്കുവാനും ആഘോഷങ്ങളും കൂടിച്ചേരലുകളും നിമിത്തമാകട്ടെ എന്ന് അവര്‍ ആശംസിച്ചു. ക്രിക്കറ്റ് ക്ലബ്

Damam, gulf, Jeddah, Riyad

വിമാന യാത്ര നിരക്ക്: കേരള പ്രവാസി ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

ദല്‍ഹി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേരള പ്രവാസി അസോസിയേഷന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. വിമാന കമ്പനികളെ നിയന്ത്രിക്കണമെന്നും വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നും ഹര്‍ജിയിലെ ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹര്‍ജി. ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് എതിരാണെന്നും ഹര്‍ജി വ്യക്തമാക്കി. ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക്

Damam, gulf, Jeddah, Riyad

ലീഗും സമസ്തയും പാണക്കാട് കുടുംബവും സമുദായത്തിന്റെ മൂന്ന് അടുപ്പുകല്ലുകള്‍

മുജീബ് കളത്തില്‍ അല്‍ കോബാര്‍: മത വിശ്വാസങ്ങളിലും അനുഷ്ടാനങ്ങളിലും കൃത്യമായ ദിശാബോധം നല്‍കി സമസ്ത ഉള്‍പ്പെടെയുളള സംഘടനകള്‍ എല്ലാ വിഭാഗത്തേയും ചേര്‍ത്ത് നിര്‍ത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവര്‍ത്തിക്കണം. സമുദായത്തിന്റെ ഐക്യ ബോധമാണ് കേരള മുസ്ലിംകളില്‍ മത, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക നവോത്ഥാനത്തിന് ചാലകമായി വര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുഖ്ബ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി റഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഫാമിലി ജോഡോ

Damam, gulf, Jeddah, Riyad

അഫ്‌സല്‍ നിസാറിന് കേളി യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ അഫ്‌സല്‍ നിസാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മുപ്പത്തിയഞ്ച് വര്‍ഷം ബദിയയിലെ താക്കോല്‍ക്കടയിലാണ് ജോലി. കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയാണ്. കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ ഏരിയാ ആക്റ്റിംഗ് പ്രസിഡന്റ് സത്യവാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനര്‍ റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി

Damam, gulf, Jeddah, Riyad

റെഡ് സീ വിമാനത്താവളം ഉദ്ഘാടനം ഈ വര്‍ഷം

റിയാദ്: ചെങ്കടല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു. വിമാന സര്‍വീസ് സൗദി സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് നടത്തുക. ഇതുസംബന്ധിച്ച് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇന്റര്‍നാഷനലും സൗദിയയും ധാരണാപത്രം ഒപ്പുവെച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ആര്‍.എസ്.ഐ) ആദ്യമായി സര്‍വിസ് നടത്തുന്ന വിമാനസക്കമ്പനിയായിരിക്കും സൗദി എയര്‍ലൈന്‍സ്.

Damam, gulf, Jeddah, Riyad

പ്രവാചകനിന്ദ: സൗദിയില്‍ യുവതിക്കെതിരെ നടപടി

റിയാദ്: സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടി ആരംഭിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി പ്രവാചകനിന്ദ നടത്തിയത്. സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി വിളിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പ്രവാചകനെയും പ്രവാചക പത്‌നി ഖദീജയെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളും വീഡിയോയുമാണ് യുവതി പ്രചരിപ്പിച്ചത്. യുവതിക്കെതിരാശയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മീഡിയാ റെഗുലേറ്ററി അതോറിറ്റി ശേഖരിച്ച മൊഴി ഉള്‍പ്പെടെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വിചാരണക്കു ശേഷം കോടതി കുറ്റക്കാരിയായി പ്രഖ്യാപിച്ചാല്‍

Damam, gulf, Jeddah, Riyad

ഉനൈസ ഒഐസിസി അംഗത്വകാര്‍ഡ് വിതരണം

അല്‍ ഖസിം: ഒഐസിസി ഉനൈസ കമ്മറ്റി അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സക്കീര്‍ പത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് അത്തോളി, നസറുദ്ദീന്‍ കാളികാവ്, വപിഎം അഷ്‌റഫ് കോഴിക്കോ്െ പ്രസംഗിച്ചു. സെക്രട്ടറി വിശ്വനാഥന്‍ കാളികാവ് സ്വാഗതവും കമാല്‍ കൊല്ലം നന്ദിയും പറഞ്ഞു.  

Scroll to Top