അല്‍ കോബാറില്‍ ‘ശ്രാവണ സന്ധ്യ-2023’
അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ‘ശ്രാവണ സന്ധ്യ-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. അല്‍കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. കേരളത്തില്‍ നിന്നു സൗദി കാണാനെത്തിയ മാവേലിയുടെ വരവ് പ്രതീകാത്മകമായി അവതരിപ്പിച്ചാണ് കലാസന്ധ്യ ആരംഭിച്ചത്. ആര്‍പ്പു വിളികളോടെ മാവേലിയെ നിറഞ്ഞ സദസ്സ് എതിരേറ്റു. സംഗീതം, നൃത്തപൃത്യങ്ങള്‍, വാദ്യോപകരണങ്ങളുടെ പ്രകടനം, അഭിനയം, ഹാസ്യ പരിപാടികള്‍ എന്നിവ അരങ്ങേറി. സഹീര്‍ഷാ കൊല്ലം അവതാരകനായിരുന്നു. ബിനുകുഞ്ഞു, സംഗീതാ സന്തോഷ് […]













