Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

സൗദി അണ്ടര്‍ 19 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; സ്വര്‍ണം നേടി മലയാളി താരം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്ന പ്രതിഭ തെളിയിച്ച ഖദീജ അണ്ടര്‍ നെയന്റീന്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി. സൗദിയിലെ 16 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി. റിയാദ് മലസ് സ്‌റ്റേഡയത്തില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ സ്വര്‍ണം നേടി. സെപ്തംബര്‍ 19 മുതല്‍ 24 വരെ ബഹ്‌റൈനില്‍ നടന്ന രാജ്യാന്തര […]

Damam, gulf, Jeddah, Riyad

ഡിസംബര്‍ 29ന് ‘സൗദി ഹൈസക്ക്’ റിയാദില്‍

റിയാദ്: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘സൗദി ഹൈസക്ക് 2023’ ഡിസംബര്‍ 29ന് റിയാദില്‍ നടക്കും. ഇതിന്റെ പ്രചാരണോദ്ഘാടനം റിയാദ് കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന നാഷണല്‍ മീറ്റില്‍ കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. കൗമാരപ്രായക്കാര്‍ക്ക് ഓരോ പ്രായത്തിലും ആവശ്യമായ അറിവുകള്‍ നല്‍കാനും പുതുതലമുറയില്‍ പുതിയ കാലമുണ്ടാക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താനും ഇത്തരം പരിപാടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി

Damam, gulf, Jeddah, Riyad

കേളി ഓണോത്സവം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ഓണോത്സവം 2023’ വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ഷിഫയിലെ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി അംഗങ്ങളും കുടുംബവേദി പ്രവര്‍ത്തകരും അവതരിപ്പിച്ച ഓണപ്പാട്ട്, നാടോടി നൃത്താവിഷ്‌കാരം, കൈകൊട്ടി കളി, സൂഫി ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും അരങ്ങേറി. പായസ പാചക മത്സരം, രചനാ മത്സരങ്ങള്‍ അന്നിവയും നടന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ അറക്കല്‍ ആമുഖപ്രഭാഷണം നടത്തി.

Damam, gulf, Jeddah, Riyad

‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികള്‍

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. അംസദ് ഖാന്‍, ഷഫീര്‍ അബ്ദുല്‍ സമദ്, മേരി ജോര്‍ജ്ജ്, മൊയ്തീന്‍കുട്ടി കൊല്ലവളപ്പില്‍ (ഇന്ത്യന്‍), മാഹിര്‍ ഹുസൈന്‍, ഹനാത് ഇസ്‌ലാം നാസിര്‍ (ഈജിപ്ത്), ഹുസൈന്‍, കാര്‍തിക് റോയ്, സാവോന്‍ (ബംഗഌദേശ്), മുറാദ് (പാക്കിസ്ഥാന്‍) എന്നിവരാണ് വിജയികളായത്. ചേംബര്‍ ഓഫ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍ സലിം വിപി, ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍,

Damam, gulf, Jeddah, Riyad

അബ്ഷീര്‍ സേവനങ്ങള്‍ 12 മണിക്കൂര്‍ തടസ്സപ്പെടും

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്‌ഫോം ‘അബിഷിര്‍’ നവീകരണം നടക്കുന്ന സെപ്തംബര്‍ 29ന് സേവനം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴം അര്‍ധരാത്രി 12.00 മുതല്‍ വെള്ളി ഉച്ചക്ക് 1.00 വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുക. റീ എന്‍ട്രി, ഇക്കാമ പുതുക്കല്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നു മന്ത്രാലയം അറിയിച്ചു. കൂടുതല്‍ കാര്യക്ഷമതയോടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അബഷീര്‍ പ്ലാറ്റഫോം അപ്‌ഡേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് 12 മണിക്കൂര്‍ സേവനം നിര്‍ത്തിവെക്കുന്നത്. മുന്നൂറിലധികം ഇ-സേവനങ്ങള്‍ അബ്ഷിറില്‍ ലഭ്യമാണ്. 2.5 കോടിയിലധികം രജിസ്‌ട്രേഡ് ഉപഭോക്താവാണ്

Damam, gulf, Jeddah, Riyad

പുസ്തക ചന്തക്ക് ഏഴഴക്: പുസ്തകങ്ങള്‍ നിരത്തി റൂഫ് സീലിംഗ്

ചിത്രം: നൗഫല്‍ പാലക്കാടന്‍ റിയാദ്: കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയുടെ ഇന്റീരിയര്‍ ഡിസൈനിംഗിന് ഏഴഴക്. ഓരോ പ്രസാധകരും ആകര്‍ഷകമായ രൂപകല്പനയാണ് സ്റ്റാളുകളില്‍ ഒരുക്കിയിട്ടുളളളത്. ചില പ്രസാദകര്‍ പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് ഷെല്‍ഫുകള്‍ തയ്യാറാക്കിയത്‌. അതേസമയം, പുസ്തകങ്ങള്‍ ഉപയോഗിച്ച് പ്രദര്‍ശന നഗരിയുടെ നടപ്പാതയുടെ മുകള്‍ ഭാഗം (റൂഫ് സീലിംഗ്) അലങ്കരിച്ചിരിച്ചത് സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, നാടകം, ചലചിത്ര പ്രദര്‍ശനം, ശില്‍പശാല എന്നിവ ഉള്‍പ്പെടെ 200 പരിപാടികള്‍ മേളയുടെ ഭാഗമായി

Damam, gulf, Jeddah, Riyad

‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ ഒരുങ്ങി; പുസ്തകോത്സവത്തിന് റിയദില്‍ തിരിതെളിഞ്ഞു

റിയാദ്: വായനയുടെ വിശാല ലോകം തീര്‍ത്ത് തലസ്ഥാന നഗരി അക്ഷര പ്രേമികളെ എതിരേറ്റതോടെ അന്തരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢ തുടക്കം. സൗദി സാംസ്‌കാരിക, വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുക്കിയ മേളയുടെ പ്രമേയം ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്നാണ്. സുല്‍ത്താനേറ്റ് ഓഫ് ഒമാനാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. അറബ് ലോകത്തെ സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്‍ നിന്നെത്തിയ പ്രസാദകരുടെയും സാന്നിധ്യത്തിലാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേള ആരംഭിച്ചത്. റിയാദ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്

Damam, gulf, Jeddah, Riyad

‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ മൂന്നാമത് വീട് സമര്‍പ്പണം

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ പ്രകാരം നിര്‍മാണം പൂര്‍ത്തിയായ മൂന്നാമത് വീട് സമര്‍പ്പിച്ചു. 93-ാമത് സൗദി ദേശീയ ദിനാഘോഷം, ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് വിതരണം എന്നിവയും നടന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങിളിലും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ സമര്‍പ്പണം പദ്ധതി കണ്‍വീനര്‍ മോഹന്‍ദാസ് വടകരയില്‍ നിന്ന് ഗ്ലോബല്‍ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ഭവന പദ്ധതികളുടെ വീഡിയോ പ്രദര്‍ശനവും നടന്നു. ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് ബത്ഹ സെന്ററില്‍ ഓഫീസിന്റെ ഉദ്ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടിആര്‍ സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ഷഫീക് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സെന്‍ ആന്റണി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, ഫിറോസ് തയ്യില്‍, ഷമീര്‍

Damam, gulf, Jeddah, Riyad

ആര്യാടന്‍ മുഹമ്മദ് അനുസ്മരണം

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടാന്‍ മുഹമ്മദ് അനുസ്മരണം നടത്തി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് അനുസ്മരണം സന്ദേശം നല്‍കി. ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍മാരായ നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സിദീഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ

Damam, gulf, Jeddah, Riyad

റിയാദില്‍ ദുരിതത്തിലായ യുവതിക്ക് എസ്എംഎസ് സഹായം

റിയാദ്: കരാര്‍ പ്രകാരം ജോലിയും ശമ്പളവും ലഭിക്കാതെ ദുരിതത്തിലായ മലയാളി യുവതിക്ക് പ്രവാസി കൂട്ടായ്മ തുണയായി. മൂന്ന് മാസം മുമ്പ് ക്ലീനിംഗ് കമ്പനിയുടെ വിസയിലെത്തിയ തൃശൂര്‍ സ്വദേീശി കൃഷ്ണയാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. നാട്ടിലുളള ബന്ധുക്കള്‍ ഷിഫ മലയാളി സമാജം (എസ്എംഎസ്) മുന്‍ പ്രസിഡന്റ് സാബു പത്തടിയുടെ സഹായം തേടിയതോടെയാണ് കൃഷ്ണയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. എസ്എംഎസ് പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, മുജീബ് കായംകുളം, മധു വര്‍ക്കല എന്നിവര്‍ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷാജഹാന്‍ കല്ലമ്പലത്തിന്റെ സഹായത്തോടെ കമ്പനിയുമായി

Damam, gulf, Jeddah, Riyad

ഓണവും ദേശീയ ദിനവും ആഘോഷിച്ച് ‘ഇവ’ റിയാദ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സൗദി ദേശീയ ദിനവും ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹ അപ്പോളോ ഡെമോറ ഓടിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ റിയാദിലെ സമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍പങ്കെടുത്തു. സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശരത്ത് സ്വാമിനാഥന്‍ അധ്യക്ഷതവഹിച്ചു. പുഷ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്ല വല്ലാംചിറ, സുധീര്‍ കുമ്മിള്‍, അഷ്‌റഫ് കൊടിഞ്ഞി, നൗഷാദ് കറ്റാനം, സുഗതന്‍ നൂറനാട്, ഷംനാദ് കരുനാഗപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ എഴുന്നളളിച്ചത് ഹര്‍ഷാരവത്തോടെയാണ്

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം ആഘോഷിച്ച് കേളി

റിയാദ്: തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ നാടിന്റെ 93-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്‌കാരിക വേദി. മലാസ് അബ്ദുള്ള പാര്‍ക്കിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നമുക്കും അഭിമാനിക്കാം. വിഷന്‍ 2030 പൂര്‍ത്തിയാകുന്നത്തോടെ സൗദിയുടെ മുഖച്ഛായ മാറും. ലോക സമാധാനത്തിനായുള്ള സൗദിയുടെ ശ്രമങ്ങളെയും ദുരിതമനുഭവിക്കുന്നവര്‍ക്കായി രാജ്യം നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അധ്യക്ഷ പ്രസംഗത്തില്‍

Damam, gulf, Jeddah, Riyad

ദാറുല്‍ ഫുര്‍ഖാനില്‍ ദേശീയ ദിനാഘോഷം

റിയാദ് അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ്സ സൗദി അറബ്യയുടെ 93-മത് ദേശീയ ദിനം ആഘോഷിച്ചു. കുട്ടികള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കിഡ്‌സ്, ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ ഡ്രോയിങ്, കളറിങ് മത്സരവും, ജൂനിയര്‍ വിഭാഗത്തില്‍ പോസ്റ്റര്‍ മെയ്കിങ്, സൗദി ചരിത്ര ക്വിസ് എന്നിവയും നടന്നു. സൗദി ചരിത്രത്തിന്റെ ഡോക്യൂമെന്ററി പ്രദര്‍ശനവും നടന്നു. ഫായിസ് അബൂബക്കര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. മദ്രസ്സ അധ്യാപകരായ ഹനീഫ മാസ്റ്റര്‍, അബ്ദു റസാഖ് സ്വലാഹി, വലീദ് ഖാന്‍, അബ്ദു റസാഖ് മൂത്തേടം, അമീന, നജ്മ, റൂബി,

Scroll to Top