‘കലാലയം’ സാഹിത്യോല്‍സവ് സ്വാഗതസംഘം ഓഫീസ് തുറന്നു
ദമ്മാം: കലാലയം സാംസ്‌കാരിക വേദി പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോല്‍സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 27ന് നടക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ദമ്മാമില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും ഒഐസിസി ഗ്ലോബല്‍ വൈസ് ചെയര്‍മാനും ബദര്‍ അല്‍ റബീഅ് മെഡിക്കല്‍ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക) ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹബീബ് ഏലംകുളം, ചെയര്‍മാന്‍ അഷ്‌റഫ് പട്ടുവം, ലോക കേരളസഭാംഗം […]














