അമേരിക്ക, യൂറോപ്പ് വിസയുളളവര്‍ക്ക് സൗദി ഇ-വിസ
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്നതിന് ഇ-വിസ നടപ്പിലാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വിസയുളളവര്‍ക്കാണ് ഇ-വിസ വിതരണം ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും റസിഡന്റ് വിസയുളളവര്‍ക്കും വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസയുളളവര്‍ക്കുമാണ് സൗദി അറേബ്യ ഇ-വിസ വിതരണം ചെയ്യുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് ഒരു പ്രാവശ്യം സന്ദര്‍ശനം നടത്തിയവരും കാലാവധിയുളള വിസയുളളവര്‍ക്കുമാണ് ഇ-വിസ ലഭ്യമാക്കുന്നത്. വിസ അപേക്ഷകരുടെ പങ്കാളി, മക്കള്‍ എന്നിവര്‍ക്ക് ഇ-വിസിറ്റ് വിസക്ക് അര്‍ഹതയുണ്ട്. ഇ വിസ […]














