ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12ന് റിയാദില്‍
റിയാദ്: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2023 ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും. ബത്ഹ ദഅ്‌വ അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് സംഗമം ഒരുക്കുന്നത്. അഭിഭാഷകനും പ്രഭാഖനുമായ അഡ്വ. മായിന്‍കുട്ടി മേത്തര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ റഫീഖ് കൊടിയത്തൂര്‍ എന്നിവര്‍ക്ക് പുറമെ സൗദിയിലെ മത […]














