സൗദിയില്‍ അതിശൈത്യം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി അതിശൈത്യം തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വ രാത്രിയോടെ ശൈത്യത്തിന് ശമനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ശീതകാലം ആരംഭിച്ചതിന് ശേഷം ഒന്‍പതാമത്തെ അതിശൈത്യമാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യത്തെ പല പ്രവിശ്യകളിലും അതിശൈത്യം അനുഭവപ്പെട്ടിരുന്നു. തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ആഴ്ച മിത ശീതകാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇന്നലെ പകല്‍ അന്തരീക്ഷ താപം 19 […]














