കോട്ടയം പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം
റിയാദ്: വൈവിധ്യമാര്‍ന്ന കലാ, സാംസ്ശാരിക പരിപാടികളോടെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം അരങ്ങേറി. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ സാപ്ത്‌കോ അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശം ചെയ്തു. വൈസ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ജോര്‍ജ് ആമുഖ പ്രഭാഷണവും ഉപദേശക സമിതി അംഗം ഡോ. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. ഡെന്നി കൈപ്പനാനി, ഷാജി മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജയന്‍ […]














