Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
gulf, saudi

കസവ് കലാവേദി വിന്റര്‍ ഫെസ്റ്റ്

റിയാദ്: കസവ് കലാ വേദി വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. വിനോദ മത്സരം, ആരോഗ്യ ബോധവത്ക്കരണം, കലാവിരുന്ന് എന്നിവ അരങ്ങേറി. സണ്‍സിറ്റി പോളിക്ലിനികിലെ ഡോ. ബിജു, ഡോ. മാജിത, ഹാരിസ് കൊടുവള്ളി എന്നിവര്‍ ആരോഗ്യ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. സിജി ട്രൈനര്‍ ജാബിര്‍ തയ്യില്‍ വിഷനറി വോയേജ് എന്ന വിഷയവും അവതരിപ്പിച്ചു. സലിം ചാലിയം ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. സാംസ്‌കാരിക സമ്മേളന മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. കസവ് ചാരിറ്റി […]

gulf, saudi

അഡ്വ. ടി സിദ്ദീഖിന് റിയാദില്‍ സ്വീകരണം

റിയാദ്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ റിയാദിലെത്തി. കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന റിയാദ് ഒഐസിസി 14-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് ടി സിദ്ദീഖിന്റെ സൗദി സന്ദര്‍ശനം. സിനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര, വര്‍ക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, ജോയിന്‍ ട്രഷറര്‍ കരീം കൊടുവള്ളി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ

gulf, saudi

മഞ്ചീസ് രുചിക്കൂട്ട് ഇനി യാമ്പുവിലും

യാമ്പു: അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ് ഫൈഡ് ചിക്കന്‍’ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപം സിറ്റി ഫഌവര്‍ സ്‌റ്റോറിന് പിറകിലാണ് ‘മഞ്ചീസ്’ പ്രവര്‍ത്തനം ആരംഭിച്ചത്. ഡയറക്ടര്‍മാരായ മുഹ്‌സിന്‍ അഹമദ്, റാഷിദ് അഹമദ്, മഞ്ചീസ് മാനേജര്‍ അലി, സിജോ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എകെ, സിറ്റി ഫ്ഌവര്‍ സ്‌റ്റോര്‍ മാനേജര്‍ ഷംസുദ്ദീന്‍ അന്‍സാര്‍ എന്നിവരുടെ സാന്നിയധ്യത്തിലായിരുന്നു ഉദ്ഘാടനം. പൗരപ്രമുഖരും സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

gulf, saudi

എംഇഎസ് റിയാദ് വിന്റര്‍ റയിംസ്

റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍ ‘വിന്റര്‍ റയിംസ്-2025’ കുടുംബ സംഗമം സംഘടിപ്പിച്ചു. അല്‍ ഖൈറിലെ ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ നൂറ്റി അമ്പതിലധികം അംഗങ്ങളും അതിഥികളും പങ്കെടുത്തു. വിവിധ വിനോദ വിജ്ഞാന പരിപാടികള്‍ കോര്‍ത്തിണക്കിയായിരുന്നു സംഗമം. പ്രസിഡന്റ് ടി. എം. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ഈത്തപ്പഴം ക്ലോണിങ് സംബന്ധിച്ച് ബിജു എം ഗംഗാധരനും ഡോ. നജീന മന്‍സൂര്‍ വനിതകളുടെ ആരോഗ്യ സംരക്ഷണവും അവതരിപ്പിച്ചു. യതി മുഹമ്മദ്, ഷര്‍മി നവാസ്, ഷഫ്‌ന ഫൈസല്‍, ഷഫ്‌ന നിഷാന്‍ എന്നിവര്‍

gulf, saudi

‘കോമ’ നാളെ, ടി സിദ്ദീഖ് പങ്കെടുക്കും

റിയാദ്: ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ റിയാദ് ഒഐസിസി 14-ാം വാര്‍ഷികം അരങ്ങേറം. ജനുവരി 31 ന് വെള്ളി മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന വാര്‍ഷികം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യീം, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുംപങ്കെടുക്കും. വാര്‍ഷിക പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന കലാമേളയില്‍ സിനിമ പിന്നണി ഗായകന്‍ പ്രദീപ് ബാബു സംഗീത വിരുന്നൊരുക്കും. ഒപ്പന,

gulf, saudi

കളറായി ചിത്ര രചനയും വിന്റര്‍ ഫെസ്റ്റും

അല്‍ ഖര്‍ജ്: കേളി കുടുംബ വേദിയും കലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചന മത്സരവും വിന്റര്‍ ഫെസ്റ്റും ശ്രദ്ധേയമായി. അഫ്ജ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ചിത്ര മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളിലായി നിരവധി പേര്‍ പങ്കെടുത്തു. നാല് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ‘ലിറ്റില്‍ ഡ്രീംമേഴ്‌സ് കളറിംഗ്’വിഭാഗത്തില്‍ നിരഞ്ജന്‍ ഒന്നാം സ്ഥാനവും, ജസ്‌റ നാദര്‍ദ്ദീന്‍ രണ്ടാം സ്ഥാനവും, ഫരാസ് ഫാറൂഖി മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. ഏഴുമുതല്‍ പത്ത് വരെ ‘യങ് ആര്‍ട്ടിസ്‌റ്

gulf, saudi

ഒഐസിസി വാര്‍ഷികം 31ന്; സംഗീത വിരുന്നൊരുക്കാന്‍ ഗായകന്‍ പ്രദീപ് ബാബു റിയാദില്‍

റിയാദ്. ഒഐസിസി പതിനാലാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ പിന്നണി ഗായകന്‍ പ്രദീപ് ബാബുവിന് ഊഷ്മള സ്വീകാരണം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ശങ്കര്‍, നിഷാദ് ആലംകോട്, സക്കീര്‍ ദാനത്, നിര്‍വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ജനുവരി 31 വെള്ളി വൈകീട്ട് 7ന് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ്എംഎല്‍എ മുഖ്യാതിഥിയായിരിക്കും.

gulf, saudi

പ്രകൃതി സംരക്ഷണം ആഹ്വാനം ചെയ്തു മരുഭൂ യാത്ര

റിയാദ്: പ്രകൃതി വിസ്മയങ്ങളും മരുഭൂ സൗന്ദര്യവും ആസ്വദിക്കാന്‍ റിയാദ് സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മ വിനോദ യാത്ര സംഘടിപ്പിച്ചു. വെള്ളി ഉച്ചയോടെ റിയാദില്‍ നിന്ന് പുറപ്പെട്ട് അല്‍ഖര്‍ജ് വഴി ദിലമിലേക്കായിരുന്നു യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ യാത്രയില്‍ പങ്കാളികളായി. ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന വേളയില്‍ യാത്രക്കു തെരഞ്ഞെടുത്തത് അനേകം പേരെയാണു ആകര്‍ഷിച്ചത്. വൈകുന്നേരത്തോടെ അറേബ്യന്‍ കൃഷി രീതികളുടെ ചരിത്രമുറങ്ങുന്ന അല്‍ദിലം പീജണ്‍ ടവര്‍, കൃഷിയിടങ്ങള്‍, വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങളൊരുക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി മരുഭൂമിയിലെ കാഴ്ചകളും

gulf, saudi

ഏറ്റുമുട്ടിയത് 32 കമ്മിറ്റികള്‍; കരുത്തുകാട്ടി കാളികാവ്

റിയാദ്: ആവേശം അരങ്ങുണര്‍ത്തിയ കാല്‍പ്പന്തുത്സവം ’32-ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കാളികാവ് പഞ്ചായത്ത് കെഎംസിസി ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാരായി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കായിക വിഭാഗം ‘സ്‌കോര്‍’ സംഘടിപ്പിച്ച കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വാഴക്കാട് പഞ്ചായത്തിനെയാണ് മുട്ടുകുത്തിച്ചത്. ജില്ലയിലെ തെരഞ്ഞെടുത്ത 32 പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. ‘സ്വത്വം, സാമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ‘ദി വോയേജ്’ എന്നപേരില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായിരുന്നു

gulf, saudi

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു ഒഐസിസി

റിയാദ്: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സലീം കളക്കര അധ്യക്ഷത വഹിച്ചു. അഡ്വ.എല്‍ കെ അജിത്ത് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്,സക്കീര്‍ ധാനത്ത്, നിഷാദ് ആലംങ്കോട്, റസാഖ് പൂക്കോട്ടു പാടം, ജോണ്‍സണ്‍ മാര്‍ക്കോസ്, ബഷീര്‍

gulf, saudi

കൊച്ചി കൂട്ടായ്മയെ കെബി ഷാജി നയിക്കും

റിയാദ്: കൊച്ചി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെബി ഷാജി (പ്രസിഡന്റ്), ജലീല്‍ കൊച്ചിന്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ (ട്രഷറര്‍), മുഹമ്മദ് റിയാസ് (വൈസ് പ്രസിഡന്റ്), റഹിം ഹസ്സന്‍ (ജോയിന്റ് സെക്രട്ടറി), ജിബിന്‍ സമദ് കൊച്ചി (അഡ്‌വൈസറി ബോര്‍ഡ് അംഗം, പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് സാജിദ് (ചാരിറ്റി കണ്‍വീനര്‍), ടിഎ റഫീഖ് (ട്രസ്റ്റ്), മുഹമ്മദ് ഷഹീന്‍ (വെല്‍ഫെയര്‍), നിസാര്‍ നെയ്ച്ചു (എംസ്എഫ്), സുല്‍ഫിക്കര്‍ ഹുസൈന്‍ (ആര്‍ട്‌സ് ആന്റ്

gulf, saudi

ജിസാനില്‍ മിനി ബസ് അപകടത്തില്‍ 15 മരണം; മലയാളി ഉള്‍പ്പെടെ 9 ഇന്ത്യക്കാര്‍

ജിസാന്‍: തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസില്‍ ട്രെയിലര്‍ ഇടിച്ചുകയറി മലയാളി എഞ്ചിനീയര്‍ ഉള്‍പ്പെടെ 15 മരണം. ഇതില്‍ 9 പേര്‍ ഇന്ത്യക്കാരാണ്. അറാംകോ റിഫൈനറി റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ജുബൈല്‍ എ.സി.ഐ.സി കമ്പനി ജീവനക്കാരാണ് മരിച്ച തൊഴിലാളികള്‍. കൊല്ലം കേരളപുരം വിഷ്ണു പ്രസാദ് പിള്ള (31) ആണ് മരിച്ച മലയാളി. ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാള്‍ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. പരിക്കേറ്റ 11 തൊഴിലാളികളെ ജിസാന്‍, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സൗദി

gulf, saudi

‘ജവാദ്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം

റിയാദ്: പ്രാര്‍ത്ഥനയുടെ ചൈതന്യം സംഗീതത്തിലൂടെ ആവിഷ്‌കരിക്കുന്ന ‘ജവാദ്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു സുലൈ യാനബി വിശ്രമ കേന്ദ്രത്തില്‍ കസവ് കലാവേദി വിന്റെര്‍ ഫെസ്റ്റില്‍ തിങ്ങി നിറഞ്ഞ ആസ്വാദകരെ സാക്ഷിയാക്കി ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ മജീദ് പൂളക്കാടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, ശരീഖ് തൈക്കണ്ടി, അസ്‌ലം പാലത്ത്, സലീം സാലിയം, മനാഫ് മണ്ണൂര്‍, അമീര്‍ഷാ പാലത്തിങ്ങല്‍, നാസര്‍ വണ്ടൂര്‍, സിദ്ദിഖ് കല്ലുപറമ്പന്‍, നിസാര്‍ ഗുരുക്കള്‍, ജിഷാ മജീദ്, ഹിബ അബ്ദുസ്സലാം,

gulf, saudi

ബുറൈദയില്‍ ഇഫ്താറും ഈദ് മെഗാ ഷോയും

ബുറൈദ: അല്‍ ഖസീം പ്രവാസി സംഘം ഇഫ്താര്‍ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 14ന് ഇഫ്താര്‍ വിരുന്നും ഏപ്രില്‍ 11ന് ഈദ് മെഗാ ഷോയും അരങ്ങേറും. പരിപാടിയുടെ വിജയത്തിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡണ്ട് നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമതി അംഗം പാര്‍വീസ് തലശ്ശേരി പരിപാടികള്‍ വിശദീകരിച്ചു. കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ പാനല്‍ അവതരിപ്പിച്ചു. കുടുംബവേദി

Scroll to Top