Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
azhchavatam, gulf, saudi

താരമായി അബൂസുറ; സൗദിയിലെ ഓറഞ്ച് മഹോത്സവം

ഓറഞ്ചിന്റെ മധുരവും പുളിയും കൊതിതീരുവോളം നുകരാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഹരീഖ് ഗ്രാമം. ഇവിടെയെത്തുന്നവര്‍ക്ക് ഓറഞ്ച് തോട്ടങ്ങളില്‍ യഥേഷ്ടം ഓറഞ്ച് ഭക്ഷിക്കാം. അബുസൂറ, വാലന്‍സിയ, യൂസുഫി, റെഡ് യെല്ലോ, സുകരി, ശമൂഥി, അദാലിയ, ട്രഞ്ച്, യൂസുഫി അല്‍മന്ദ്രിന്‍, അബു ശബക തുടങ്ങി ഇരുപതിലധികം ഇനങ്ങളിലുളള ഓറഞ്ചാണ് കൃഷിചെയ്യുന്നത്. മധുരവും രുചിയും ഗുണവും കൂടിയ ഇനമാണ് അബുസുറ. അതുകൊണ്ടുതന്നെ ഓറഞ്ച് മേളയിലെ താരമാണ് അബുസുറ. 350 തോട്ടങ്ങളിലായി വര്‍ഷം ആറു ടണ്‍ ഓറഞ്ചാണ് ഇവിടെ വിളയുന്നത്. സൗദി അറേബ്യയില്‍ രാസവളം […]

gulf, saudi

വൈറൽ അണുബാധ വില്ലനായി; മലയാളി നഴ്‌സിന് കേളി തുണയായി

റിയാദ്: വൈറൽ അണുബാധ വേട്ടയാടിയതോടെ ദുരിതത്തിലായ കൊല്ലം കുണ്ടറ സ്വദേശി ദിവ്യാറാണിയ്ക്കു കേളി കുടുംബവേദി തുണയായി. റിയാദ് ദരയ്യ ആശുപത്രിയില്‍ നഴ്‌സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പാണ് രോഗം വില്ലനായത്. ആദ്യ രണ്ടുമാസം തടസ്സമില്ലാതെ ജോലി ചെയ്‌തെങ്കിലും രോഗം മൂര്‍ഛിക്കുകയുമായിരുന്നു. കാലില്‍ നിന്നു തുടങ്ങിയ രോഗം അതിവേഗം ശരീരത്തില്‍ വ്യാപിച്ചു. ഇഴതേ,ാടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഒരു കാലിന് രണ്ടുതവണ ശസ്ത്രക്രീയ നടത്തി. ഇതിനിടെ രോഗം മൂര്‍ഛിക്കുകയും അണുബാധ കരളിനെ ബാധിക്കുകയും ചെയ്തതായ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.

gulf, saudi

റിയാദില്‍ മരിച്ച കേളി പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമന്‍ മാരിമുത്തുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ പത്തിന് ഫാറൂഖ് കോളേജിനടുത്തു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കേളി സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസര്‍ കാരക്കുന്ന്, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മറ്റിക്ക് വേണ്ടി നാസര്‍ യൂണിറ്റിനുവേണ്ടി കൃഷ്ണന്‍ കുട്ടി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. നാട്ടിലെ

gulf, saudi

അംഗപരിമിതിയെ അതിജയിച്ച ആത്മധൈര്യം; മുച്ചക്ര ലോക സഞ്ചാരി റിയാദില്‍

റിയാദ്: അംഗപരിമിതിയെ അതിജയിച്ച് 15 രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുകയാണ് ഇന്ത്യക്കാരനായ യുവാവ്. ഇലക്ട്രിക് മുച്ചക്ര വാഹനത്തിലാണ് യാത്ര. 28 വയസുകാരനായ ബീഹാര്‍ ഗയ ജില്ലയിലെ തെക്കേരി സ്വദേശി മുഹമ്മദ് ഹാഷിം ഇമാം 40,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് റിയാദിലെത്തിയത്. അരക്കുതാഴെ ജന്മനാ ചലനം നഷ്ടപ്പെട്ട ഹാഷിമിന്റെ ഇച്ഛാശക്തിയും ആത്മധൈര്യവുമാണ് വിജയകരമായി യാത്ര തുടരാന്‍ സഹായിക്കുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന യാത്രയില്‍ 20 ശതമാനം വിമാനത്തിലും ഇതര വാഹനങ്ങളിലുമാണ് സഞ്ചരിച്ചത്. ബാക്കി 80 ശതമാനവും മുച്ചക്രവാഹനമാണ്

gulf, saudi

‘ബെസ്റ്റ്-32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 16ന്

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി കായിക വിഭാഗം ‘സ്‌കോര്‍’ സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് 32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 16, 23 തീയ്യതികളില്‍ നടക്കും. റിയാദ് അല്‍മുതുവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 32 ടീമുകളാണ് മാറ്റുരക്കുന്നത്. അയ്യായിരം റിയാലാണ് പ്രൈസ് മണി. ജയ് മസാല ആന്‍ഡ് ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

gulf, saudi

കേളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഡ്യൂണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കൊബ്ലാന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സിദ്ദിക്ക് അഹമ്മദ് മിര്‍സാദ് എംഡി അബ്ദുള്‍ഹാദി അല്‍ ഷഹരിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. 20 വര്‍ഷമായി ഏറെ പ്രത്യേകതകളോടെ കേളി റിയാദ് കലണ്ടര്‍ വിതരണം ചെയ്യുന്നുണ്ട്. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. കലണ്ടര്‍ ചുമതലയുളള മധു പട്ടാമ്പി

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ വിന്റര്‍ ഫെസ്റ്റ്

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. സുലൈ അല്‍ അമാകിന്‍ വിശ്രമ കേന്ദ്രത്തില്‍ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷവും നടന്നു. കണ്‍വീനര്‍ സാജു ദേവസ്യയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ ഉദ്ഘടനം ചെയ്തു. സലാം മാറമ്പിള്ളി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഫണ്‍ ഗെയിമുകള്‍നടന്നു. മുഹമ്മദ് സഹല്‍, മിഥിലാജ് എന്നിവര്‍ ഒരുക്കിയ പുല്‍ക്കൂട്, ന്യൂ ഇയര്‍ കേക്ക്, കരീം കാനാമ്പുറം അണിയിച്ചൊരുക്കിയ ക്രിസ്തുമസ് കരോള്‍, അസീന മുജീബ് ആന്റ്

gulf, saudi

‘മനസ്സ് ശരീരം സമൂഹം’; മീഡിയാ ഫോറം പരിശീലന പരിപാടി നാളെ

റിയാദ്: ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം നയിക്കാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ എന്ന പ്രമേയത്തിലാണ് പരിപാടി. ജനുവരി 10 വൈകീട്ട് 6.30ന് ബത്ഹ എക്‌സിര്‍ പോളിക്ലിനിക്കിന് സമീപം നൂര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അല്‍ റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/anPTZLY9AD43oT6v7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിംഫ് അറിയിച്ചു. 10 മിനുട്ട് ദൈര്‍ഘ്യമുളള നാലു സെഷനുകളാണ് പരിപാടിയുടെ ആകര്‍ഷണം. അല്‍ റയാന്‍

gulf, saudi

മക്കയിലും ജിദ്ദയിലും കനത്ത മഴ; വാഹനങ്ങള്‍ ഒഴുകിപ്പോയി

ജിദ്ദ: മക്കയിലും ജിദ്ദയിലും കനത്ത മഴ. കുത്തിയൊലിച്ച വെളളത്തില്‍ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരം ഉള്‍പ്പെടെ നിരവദി പ്രദേശങ്ങള്‍ വെള്ളത്തിലായി. മദീനയിലും സമീപ പ്ര്വേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ ബസ് ഉള്‍പ്പെടെയുളള നിരവധി വാഹനങ്ങള്‍ കുടുങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ മക്കയിലെ അല്‍അവാലിയില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ നിരവധി കുട്ടികളെ രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം. മക്കയില്‍ ഫുഡ് ഡെലിവറി ബോയ് ബൈക്കില്‍ നിന്ന് വെള്ളക്കെട്ടിലേയ്ക്ക്

gulf, saudi

‘നീ ആരാരോ’ ടൈറ്റില്‍ പ്രകാശനം

റിയാദ്: പ്രവാസിയായ സൂരജ് രഘുനാഥ് ഗാനം രചിച്ച ‘നീ ആരാരോ’ വീഡിയോ സോങ്ങിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. പത്തു വര്‍ഷം റിയാദില്‍ സിനിമ മോഹവുമായി കഴിഞ്ഞ സൂരജിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹന്‍ സംഗീതം നിര്‍വ്വഹിച്ചു. വിനീത് ശ്രീനിവാസന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവരുടേതാണ് ആലാപനം. ശ്യാം മംഗലത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വീഡിയോ സോങ്ങിന്റെ ടൈറ്റില്‍ ഷിഫ മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് കൈ മാറി പ്രകാശനം ചെയ്തു. ഗാന രചനയ്ക്കു പുറമെ കഥ, തിരക്കഥ എന്നിവയിലും സൂരജ് രഘുനാഥ് പ്രതിഭ

gulf, saudi

‘ഫോര്‍ക്ക’ റിയാദിനെ റഹ്മാന്‍ മുനമ്പത്ത് നയിക്കും

റിയാദ്: മലയാളി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ‘ഫോര്‍ക’ റിയാദിന് (ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് റീജിയണല്‍ അസോസിയേഷന്‍) പുനഃസംഘടിപ്പിച്ചു. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുന:സംഘടന നടന്നത്. അലി ആലുവ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അലി ആലുവ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുനഃസംഘടന നിയന്ത്രിക്കുന്നതിന് പതിനൊന്നംഗ സമിതിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. റഹ്മാന്‍ മുനമ്പത്ത് (ചെയര്‍മാന്‍ -മൈത്രി കരുനാഗപ്പള്ളി), ഉമ്മര്‍ മുക്കം (ജനറല്‍ കണ്‍വീനര്‍ -മാസ് റിയാദ്),

gulf, saudi

ബഷീര്‍ എടാട്ടിന് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ സൈക്കോളജിസ്റ്റും പയ്യന്നൂര്‍ സ്വദേശിയുമായ ബഷീര്‍ എടാട്ടിന് റിയാദ് കെഎംസിസി പയ്യന്നുര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. മലാസ് ചെറിസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കവ്വായി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ ഉദ്ഘാടനം ചെയ്തു. റിയാദ് കണ്ണൂര്‍ ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി ഉപഹാരം സമ്മാനിച്ചു. കാസറഗോഡ് ജില്ലാ കെഎംസിസി ട്രഷറര്‍ ഇസ്മായില്‍ കാരോളം, മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍

gulf, saudi

ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരന്‍ (50) റിയാദില്‍ മരിച്ചു. താമസ സ്ഥലത്തു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെളളി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സാധനം വാങ്ങാന്‍ പുറത്തിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 10 വര്‍ഷമായി സൗദി കാര്‍പ്പറ്റില്‍ ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ സിന്ധു, മകള്‍ ശിവാനി. നാട്ടില്‍ സംസ്‌കരിക്കുന്നതിന് ഇന്ന് രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ട് പോകും.

gulf, saudi

‘തസ്‌വീദ്’ ക്യാമ്പയിന്‍: ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനു. 16ന്‌

റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 16, 17 തീയ്യതികളില്‍ എക്‌സിറ്റ് 18ലെ ഗ്രീന്‍ റെക്രിയേഷന്‍ ക്ലബ്ബിലാണ് മത്സരം. വിവിധ കാറ്റഗറികളിലായി ഇരുപതിലധികം മത്സരങ്ങളില്‍ 300 താരങ്ങള്‍ പങ്കെടുക്കും. 15,000 റിയാലിന്റെ ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കുമെന്ന് സംഘാടകര്‍ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറു മാസം നീണ്ടുനില്‍ക്കുന്ന ‘തസ്‌വീദ്’ ക്യാമ്പയിന്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിന്റെ ഉയര്‍ച്ചയും പങ്കാളിത്തവും ലക്ഷ്യമാക്കി വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്. മണ്ഡലംതല ക്രിക്കറ്റ്

Scroll to Top