ചാവക്കാട് കൂട്ടായ്മ ഇഫ്താറും കുടുംബ സംഗമവും
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ആഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ മൗദാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ചാവക്കാട് നിവാസികളും അഥിതികളും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സംഗമം നേവല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. സയ്യിദ് മുഹമ്മദ് തങ്ങള്‍ റമദാന്‍ സന്ദേശം നല്‍കി. ആരിഫ് വൈശ്യം വീട്ടില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, പുഷ്പരാജ് […]














