Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'
gulf, saudi

‘എംടി സ്മൃതി, കൃതി’ ചില്ല എന്റെ വായന

റിയാദ്: മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ അന്തരിച്ച എംടി വാസുദേവന്‍ നായരോടുള്ള ആദര സൂചകമായി റിയാദ് ‘ചില്ലയുടെ എന്റെ വായന’. എംടിയുടെ കഥകള്‍ വായിച്ചും ഡോക്യൂമെന്ററി, സിനിമ എന്നിവ പ്രദര്‍ശിപ്പിച്ചും ‘എംടി സ്മൃതി, കൃതി’ എന്ന പ്രമേയത്തില്‍ നടന്നു. എംടിയുടെ ബാല്യ കാലം നീന്തി തുടിച്ച കുമാരനല്ലൂരിലെ കുളങ്ങളെയും മണലൂറ്റി വറ്റി വരണ്ട നിളയെക്കുറിച്ചും എംഎ. റഹ്മാന്‍ അവതരിപ്പിച്ച ‘കുമാരനല്ലൂരിലെ കുളങ്ങള്‍’ എന്ന ഡോക്യു ഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ‘എംടി. സ്മൃതി കൃതി’ക്ക് തുടക്കം. എംടിയുടെ ആത്മാംശമുള്ള കഥ ‘കഡുഗണ്ണാവ […]

gulf, saudi

റിയാദ് കെഎംസിസി റീലീഫ് സെല്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ രൂപീകരിച്ചു. സെല്‍ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്തുന്നതിന് രൂപ രേഖ തയ്യാറാക്കി. യോഗത്തില്‍ റിലീഫ് വിംഗ് ചെയര്‍മാന്‍ നാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത്, അഡ്വ അനീര്‍ ബാബു, പി.സി. മജീദ്, അഷ്‌റഫ് കല്പകഞ്ചേരി, ഷാഫി തുവ്വൂര്‍, നജീബ് നെല്ലാം കണ്ടി, ബഷീര്‍ വല്ലാഞ്ചിറ, എന്നിവര്‍

gulf, saudi

വനിതാ സൈനികരുടെ പാസ്സിംഗ് ഔട്ട് പരേഡ്

റിയാദ്: വനിതാ സൈനികരുടെ കരുത്തു വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ. 360 സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. വനിതാ ബറ്റാലിയന്‍ തുടങ്ങിയതയിനു ശേഷമുള്ള ഏഴാമത്തെ ബാച്ചാണ് റിയാദിലെ വിമന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദവും പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കി പട്ടാളത്തിന്റെ ഭാഗമായത്. ബിരുദദാന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി സല്യൂട്ട് സ്വീകരിച്ചു. ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇന്‍സ്റ്റിറ്റിയൂട്ടിെന്റ രക്ഷാധികാരി.

gulf, saudi

മൂന്നു മാസത്തെ അനിശ്ചിതത്വം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും

റിയാദ്: ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം മൂന്നു മാസത്തിനു ശേഷം നാട്ടിലെത്തിക്കാന്‍ നടപടി പൂര്‍ത്തിയായി. കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയനാചാരിയുടെ മകന്‍ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 14ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കം. നവംബര്‍ 14ന് ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉനൈസയില്‍ ഇലക്ട്രിക്, പ്ലംബിങ് ടെക്‌നീഷ്യനായിരുന്നു ശരത്. സംഭവത്തിന് രണ്ടുമാസം മുമ്പ് സന്ദര്‍ശന

gulf, saudi

സൗദിയില്‍ പുകയില നിരൂത്സാഹപ്പെടുത്താന്‍ നിയമം

റിയാദ്: പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരൂത്സാഹപ്പെടുത്താന്‍ സൗദി നഗരസഭാ പാര്‍പ്പിടകാര്യ മന്ത്രാലയം. കിയോസ്‌കുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കരട് നിര്‍ദേശം മന്ത്രാലയം അവതരിപ്പിച്ചു. കരട് നിയമമായി പരിഗണിക്കുന്നതിന് മുമ്പു പൊതു ജനാഭിപ്രായത്തിനുളള പബ്ലിക് സര്‍വ്വെ പ്ലാറ്റ്‌ഫോം ‘ഇസ്റ്റിത്‌ലാ’യില്‍ മന്ത്രാലയം നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. കരട് നിയമത്തില്‍ രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം, സൗദ് ഫുഡ് ആന്‍ഡ് ഡ്ര?ഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമായിരിക്കണം പുകയില ഉല്‍പ്പന്നങ്ങളുടെ

gulf, saudi

സലാഹിയ്യ, സുല്‍ത്താന മെട്രോ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: റിയാദ് മെട്രോ ട്രെയിന്‍ ശൃംഖലയിലെ സാലാഹിയ, സുല്‍ത്താന സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓറഞ്ച് ലൈനിലാണ് സ്‌റ്റേഷനുകള്‍ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഘട്ടംഘട്ടമായി മെട്രോ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഓറഞ്ച് ലൈനില്‍ 11 സ്‌റ്റേഷനുകളാണ് ഉദ്ഘാടനത്തിനായി ബാക്കിയുളളത്. നാല് പ്രധാനസ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. ഇതില്‍ 11 എണ്ണം ഒഴികെ ബാക്കിയെല്ലാ സ്‌റ്റേഷനുകളും പ്രവര്‍ത്തനം ആരംഭിച്ചു. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്‌റ്റോം

gulf, saudi

ക്വുഎച്ച്എല്‍സി പന്ത്രണ്ടാം ഘട്ടം; സൗദി തല പുസ്തക പ്രകാശനം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) സംഘടിപ്പിക്കുന്ന ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സ് (ക്വു.എച്ച്.എല്‍.സി) 12-ാം ഘട്ടത്തിലേക്ക്. 2013ല്‍ തുടങ്ങിയ പദ്ധതിയില്‍ സൗദിഅറേബ്യയില്‍ നിന്നും കേരളത്തില്‍ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കള്‍ ഭാഗമാണ്. മുഹമ്മദ് അമാനി മൗലവി രചിച്ച ക്വുര്‍ആന്‍ വിവരണവും സ്വഹീഹുല്‍ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കിയാണ് കോഴ്‌സ്. പന്ത്രണ്ടാം ഘട്ട പുസ്തകം സൗദി തല പ്രകാശനം ഇസ്‌ലാഹി പണ്ഡിതന്‍ ഹുസൈന്‍ സലഫി നിര്‍വ്വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ്

gulf, saudi

സൗദിയില്‍ ഒരാഴ്ചക്കിടെ 21,477 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 21,477 നിയമ ലംഘകരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം. ജനുവരി 30 മുതല്‍ ഫെബ്രുവരി 05 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അറസ്റ്റിലായവരുടെ വിവരമാണ് മന്ത്രാലയം പുറത്തുവിട്ടത്. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. പൊതു സുരക്ഷാ സേനയും പാസ്‌പോര്‍ട്ടു ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ഇവരില്‍ 13,638

gulf, saudi

പിണറായി സര്‍ക്കാര്‍ കാപ്പ ചുമത്തി; നിയമ പഠനം മുടക്കി: യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി

റിയാദ്: പൊതുപ്രവര്‍ത്തകരെ കാപ്പ ചുമത്തിയും കളളക്കേസില്‍ തടവിലാക്കിയും വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന പിണറായി സര്‍ക്കാരിന്റെ ഇരകളില്‍ ഒരാളാണ് താനെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷര്‍ ജംഹര്‍. ഒന്‍പത് കേസുകള്‍ ചുമത്തി ആറു മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതോടെ തിരുവനന്തപുരം ലോകോളേജിലെ പഠനം മുടങ്ങി. പരീക്ഷ എഴുതാന്‍ കഴിയാതെ പഠനം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതായും വികാരഭരിതനായി അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ അദ്ദേഹത്തിന് ഒഐസിസി കോഴിക്കോട് ജില്ല റിയാദ് നിര്‍വ്വാഹക സമിതി നല്‍കിയ

gulf, saudi

ഇ അഹമദ് ഇന്ത്യ-അറബ് ബന്ധങ്ങളെ കൂട്ടിയിണക്കിയ നേതാവ്

റിയാദ്: സ്വതന്ത്ര്യ ഇന്ത്യയില്‍ അധികാരത്തില്‍ വരാനുള്ള മുസ്‌ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി എം സ്വാദിഖലി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗിനെ

gulf, saudi

യൂസഫ് കാക്കഞ്ചേരിയ്ക്ക് റിയാദ് ടാക്കീസ് സ്‌നേഹാദരം

റിയാദ്: കാല്‍ നൂണ്ടിലേറെ പ്രവാസി ക്ഷേമ സേവനങ്ങള്‍ക്കു ശേഷം റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നു വിരമിച്ച യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി. റിയാദ് റഹീം നിയമ സഹായ സമിതി മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ യാത്രയയപ്പിലാണ് റിയാദ് ടാക്കീസ് പ്രശംസാ ഫലകം സമ്മാനിച്ചയൂസഫ് കാക്കഞ്ചേരിക്ക് സ്‌നേഹാദരവ് നല്‍കിയത്. സെക്രട്ടറി ഹരി കായംകുളം, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിഞ്ഞ് ആദരിച്ചു . അനസ് വള്ളികുന്നം, നൗഷാദ് ആലുവ, ഷൈജു

gulf, saudi

റിയാദില്‍ മെക്-7 നൂറാം ദിനം ആഘോഷിച്ചു

റിയാദ്: മെക് സെവന്‍ ശുമൈസി ബ്രാഞ്ച് നൂറാം ദിനം ആഘോഷിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യൂസുഫ് കകഞ്ചേരിക്ക് യാത്രയയപ്പും നല്‍കി. ശുമൈസി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ബ്രാഞ്ച് ചീഫ് കോര്‍ഡിനേറ്റര്‍ കണ്ണപ്പന്‍തൊടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ ഷുക്കൂര്‍ വലിയോറ ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ തിരൂരങ്ങാടി, ഇസ്മായില്‍, അഫ്‌സല്‍ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി ടി എ കാദര്‍, ഗഫൂര്‍ അരിമ്പ്രത്തോടി, അബ്ദുറഹ്മാന്‍ ശുമൈസി എന്നിവര്‍ ആശംസകള്‍

gulf, saudi

വൈറല്‍ ഗായകന്‍ ഹിഷാം അങ്ങാടിപുറം റിയാദില്‍

റിയാദ്: കൗമാരക്കാരനായ വൈറല്‍ ഗായകന്‍ ഹിഷാം അങ്ങാടിപുറം, ഗാനരചയിതാവ് മന്‍സൂര്‍ കിളിനക്കോടി എന്നിവര്‍ക്ക് റിയാദ് കിംങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റിയാദ് ലൈവ് പ്രവര്‍ത്തകരാണ് ഊഷ്മള സ്വീകരണം ഒരുക്കിയത്. റിയാദ് ലൈവ് അണിയിച്ചൊരുക്കുന്ന പാട്ട്മാല സീസണ്‍-2 സംഗീത വിരുന്നില്‍ പങ്കെടുക്കാനാണ് ഇവര്‍ റിയാദിലെത്തിയത്. റിയാദ് മലാസ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 14 വള്ളി വൈകീട്ട് 6.30ന് പരിപാടി ആരംഭിക്കും. റിയാദിലെ അനുഗ്രഹീത കലാകാരന്മാരുടെ വിവിധ കലാപരിപാിെകളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍

gulf, saudi

ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസിലെ അല്‍ യാസ്മിന്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നിസാര്‍ മുസ്തഫ വരവു ചിലവു കണക്കും അവതരിപ്പിച്ചു. സുരേഷ് കുമാര്‍, ഹാഷിം ചീയാംവെളി, നൗമിത ബദര്‍, സിജു പീറ്റര്‍, ബിന്ദു സാബു എന്നിവര്‍ പ്രസംഗിച്ചു. ആന്റണി വിക്ടര്‍ (പ്രസിഡന്റ്), അബ്ദുല്‍ അസീസ്, ഷാജി

Scroll to Top