ഒഐസിസി പദ്ധതികള്‍ മാതൃകാപരം: ആര്യാടന്‍ ഷൗക്കത്ത്
റിയാദ്: ഉറവ വറ്റാത്ത ക്ഷേമ പദ്ധതികള്‍ക്ക് മാതൃകയാണ് റിയാദ് ഒഐസിസി എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ അദ്ദേഹം സബര്‍മതി ഓഫീസും ഗാന്ധി ഗ്രന്ഥാലയവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. കാലിക പ്രസക്തമായ സംവാദത്തിനും ചര്‍ച്ചകള്‍ക്കുമായി സബര്‍മതി വേദിയാക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. വായനകളായിരിക്കണം നമ്മുടെ ലഹരി. അന്യമായി കൊണ്ടിരിക്കുന്ന വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗാന്ധി ഗ്രന്ഥാലയത്തിന്റെ ആവശ്യകത കാലഘട്ടത്തില്‍ അനിവാര്യമാണ്. ആയിരക്കണക്കിന് പുസ്തക ശേഖരണങ്ങള്‍ ഉള്‍പ്പെടുന്ന ലൈബ്രറിയായി മുന്നോട്ട് കൊണ്ട് പോകണം. ഗ്രന്ഥാലയത്തിന് അന്‍പതില്‍പരം പുസ്തകങ്ങള്‍ […]













