Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
gulf, saudi

അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുള്ള പരുത്തിക്കുത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത് വര്‍ഷമായി വസ്ത്ര വിതരണ രംഗത്തു ജോലി ചെയ്തുവന്നിരുന്ന അബ്ദുള്ള പരുത്തിക്കുത്ത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ വദൂദ് കെ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറര്‍ സിംനേഷ് […]

gulf, saudi

’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’; അലിഫ് സ്‌കൂള്‍ വാര്‍ഷികം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സകൂള്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ എന്ന പ്രമേയത്തില്‍ ആഘോഷ പരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മൂല്യമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കി 2009ല്‍ റിയാദിലാണ് അലിഫ് സ്‌കൂളിന് തുടക്ക. 2019ല്‍ കോഴിക്കോട് അലിഫ് ഗ്ലോബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അലിഫ് വേര്‍ച്വല്‍ സ്‌കൂളും തുടങ്ങി. നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാന്‍ വിദ്യാര്‍ഥികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളള്‍

gulf, saudi

അല്‍ മദീനയില്‍ 1, 2, 3 റിയാല്‍ ‘സണ്‍ലൈറ്റ്’ ഓഫര്‍

റിയാദ്: മദീന ഹൈപ്പറില്‍ വിലക്കിഴിവിന്റെ മഹോത്സവം ‘സണ്‍ലൈറ്റ്’ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 1ന് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ ഒരു റിയാലിന് ലഭിക്കും., 2ന് രണ്ട് റിയാലും 3ന് മൂന്നു ലിയാലുമാണ് വില. ചുരുങ്ങിയത് മര്‍ഹബ ഓഫറില്‍ ഉള്‍പ്പെടാത്ത ഉത്പ്പന്നങ്ങള്‍ 100 റിയാലിന് പര്‍ചേസ് ചെയ്യുന്ന മര്‍ഹബ കാര്‍ഡ് ഉടമകളായ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സവാള, കുക്കിംഗ് ഓയില്‍, ഈജിപ്ഷ്യന്‍ മിക്‌സഡ് പിക്കിള്‍, ഒന്നര ലിറ്ററിന്റെ ആറ്

gulf, saudi

ജുബൈലില്‍ വാഹനാപകടം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ദമ്മാം: സൗദിയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അബു ഹൈദ്രിയ റോഡില്‍ തബ്‌ലൈന്‍ പാലത്തിന് സമീപമാണ് അപകടം. മുബരിക് ഖാന്‍ സലിം ഖാന്‍ (24), സമീര്‍ അലി മക്ബൂല്‍ ഖാന്‍ (26) എന്നിവരാണ് മരിച്ചത്. മഹിന്ദ്ര പിക്കപ്പീം മെഴ്‌സിഡസ് ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചത് പാകിസ്താന്‍ പൗരനാണ്. മുബരിക് ഖാന്‍ െ്രെഡവറായും സമീര്‍ അലി സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. മൃതദേഹങ്ങള്‍ അല്‍ നാരിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

gulf, saudi

അബ്ദുല്‍ മജീദ് ഒഐസിസിയെ പടുത്തുയര്‍ത്തിയ പ്രവാസി

റിയാദ്: ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുല്‍ മജീദിന്റെ ആകസ്മിക നിര്യാണത്തില്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും പ്രവാസ ലോകത്ത് പാര്‍ട്ടിയെ ശക്തിപെടത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അബ്ദുല്‍ മജീദ് എന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ ലുഹ അഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഷെഫീഖ് പുരക്കുന്നില്‍ ആമുഖ പ്രഭാഷണം നടത്തി. അനുസ്മരണ യോഗം സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ്

gulf, saudi

വാട്ടര്‍ സ്ട്രിപ്പ് ലൈസന്‍സ് നേടി; ഷൈബാ ദ്വീപില്‍ സീപ്ലെയിന്‍ പറന്നുയരും

റിയാദ്: ചെങ്കടലിലെ ഷൈബാ ദ്വീപില്‍ സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടര്‍ സ്ട്രിപ്പ്’ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ സ്ട്രിപ്പ് ആണ് ചെങ്കടല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. വിനോദ സഞ്ചാര വികസനത്തിന് രൂപീകരിച്ച റെഡ് സീ ഇന്റര്‍നാഷനല്‍ കമ്പനിക്കാണ് ലൈസന്‍സ് ലഭിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലജില്‍ നിന്ന് റെഡ് സീ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്ക് ലൈസന്‍സ് സ്വീകരിച്ചു. ചടങ്ങില്‍ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജി.

gulf, saudi

സൗദിയില്‍ ‘വേട്ടക്കാലം’ സെംപ്തംബര്‍ ഒന്നു മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ‘വേട്ടക്കാലം’ സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടാനാണ് അനുമതി. ജനുവരി 31 വരെ അഞ്ച് മാസമാണ് വേട്ടയാടല്‍ കാലമെന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം അറിയിച്ചു. https://www.ncw.gov.sa/en വെബ്‌സൈറ്റിലും ‘ഫിത്‌രി’ പ്ലാറ്റ്‌ഫോമിലും വ്യക്തമാക്കിയിട്ടുളള ഇനങ്ങളെ മാത്രമേ വേട്ടയാടാന്‍ മനുമതിയുളളൂ. വെബ്‌സൈറ്റ്, ം ആപ്പ് എന്നിവിടങ്ങളില്‍ നിന്നു വേട്ടയാടുന്നതിനുള്ള ലൈസന്‍സ് നേടാമെന്നും അധികൃതര്‍ വ്യക്തമാക്കി. വേട്ടയാടാന്‍ ആഗ്രഹിക്കുന്നവരുടെ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടായിരിക്കണം. അല്ലെങ്കില്‍ സൗദി ഫാല്‍ക്കണ്‍സ് ക്ലബ്ബില്‍ രജിസ്റ്റര്‍

gulf, saudi

ജൂനിയര്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാസിനെ ആദരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രശസ്തമായ അല്‍ നസ്ര്‍ ഫുട്‌ബോള്‍ ക്ലബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് റാസിനെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിന്‍ എലഗന്റ് എഫ് സി, എഫ് ആര്‍ സി എന്നിവയിലൂടെയാണ് ഫുട്‌ബോളിലേയ്ക്കു കടന്നത്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഷാജഹാന്‍ പറമ്പന്‍-നസ്‌ല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍. പിതൃ സഹോദരന്‍ ഷാനവാസ് റിയാദിലെ മുന്‍കാല ക്ലബായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കളിക്കാരനായിരുന്നു,

gulf, saudi

മേളപ്പെരുക്കം അരങ്ങുണര്‍ത്തി; കോല്‍കളിക്കൊപ്പം ചുവട്‌വെച്ച് തങ്ങളും എംപിയും

റിയാദ്: മേളപ്പെരുക്കം അരങ്ങുണര്‍ത്തിയ കെഎംസിസി ഫുട്‌ബോള്‍ കലാശപ്പോരാട്ട വേദിയില്‍ താളംപിടിച്ച് നേതാക്കളും. മുഖ്യാതിഥികളായ മുനവ്വറലി ശിഹാബ് തങ്ങള്‍, ഹാരിസ് ബീരാന്‍ എംപി എന്നിവരാണ് കോല്‍ക്കളിക്കൊപ്പം താളംപിടിച്ചത്. സൗദി കെ.എം.സി.സി സി ഹാശിം മെമ്മോറിയല്‍ നാഷണല്‍ സോക്കര്‍ റിയാദ് നസ്‌റിയ മുറൂറിനടുത്ത് റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ജിദ്ദയിലെ ചാംസ് സബീന്‍ എഫ്.സി, ദമ്മാമിലെ ഫസഫിക് ലൊജിസ്റ്റിക് ബദര്‍ എഫ്.സി എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. മത്സരത്തിന് മുന്നോടിയായി കെഎംസിസി പ്രവര്‍ത്തകരും കുട്ടികളും അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍

gulf, saudi

ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിട്ടവരുടെ സേവനാനന്തര ആനുകൂല്യം സൗദി ബാങ്കില്‍ കെട്ടിക്കിടക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്ത് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയ നിരവധി പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങളാണ് സൗദിയിലെ ബാങ്ക് അക്കൗണ്ടിലുളളത്. സൗദി തൊഴില്‍ വിപണിയില്‍ ശമ്പള സുരക്ഷാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും ബാങ്കുകള്‍ വഴി വിതരണം ചെയ്യണമെന്നാണ് ചട്ടം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവരിലധികവും സേവനാനന്തര ആനുകൂല്യം ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതിന് മുമ്പ് രാജ്യം വിടുന്നതാണ് പണം

gulf, saudi

അമേരിക്കയിലേയ്ക്ക് പോകുന്ന ഫതാഹ് നൂറാനിക്ക് യാത്രയയപ്പ്

റിയാദ്: ഉപരി പഠനാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്ന അബ്ദുല്‍ ഫതാഹ് നൂറാനിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. ന്യൂ യോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഫെലോഷിപ്പ് നേടാനാണ് റിയാദ് ഐ സി എഫ് രിസാലത്തുല്‍ ഇസ്ലാം മദ്‌റസ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫതാഹ് നൂറാനി പോകുന്നത്. പഠനത്തിനാവശ്യമായ മുഴുവന്‍ ചെലവും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് വഹിക്കും. ഇന്ത്യയിലെ എംഫില്ലിനു സമാനമാണിത്. ‘പാരമ്പര്യ മുസ്ലിം പരിസരത്ത് നിന്നുള്ള പ്രവാസികളുടെ മത ജീവിതങ്ങളും കൂട്ടായ്മകളും’ എന്ന

gulf, saudi

സൗദിയില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ റിയാദില്‍ നടപ്പിലാക്കി. ഹൗസ് ഡ്രൈവറായിരുന്ന ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍ (63) സ്‌പോണ്‍സറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ തളളിയ കേസിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാനെ ശിക്ഷ ഓഗസ്ത് 29ന് രാവിലെ നടപ്പാക്കിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിചാരണ കോടതിയില്‍ കൊലപാതകം, തെളിവു

gulf, saudi

സൂപ്പര്‍ സെപ്തംബര്‍; നജ്‌റാന്‍ സിറ്റി ഫ്‌ളവറില്‍ കളറിംഗ് മത്സരം

നജ്‌റാന്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ ശൃഖല സിറ്റി ഫ്‌ളവര്‍ വിദ്യാര്‍ഥികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. നജ്‌റാനില്‍ സൂപ്പര്‍ സെപ്റ്റംബര്‍ കാമ്പയിന്റെ ഭാഗമായാണ് മത്സരം ഒരുക്കിയത്. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. ഓരോ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നജ്‌റാനിലെ വിവിധ സംഘടനാ പ്രീതിനിധികള്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള ഉപഹാരം സ്‌റ്റോര്‍ മാനേജര്‍ അന്‍സാര്‍, സിറ്റി ഫ്‌ളവര്‍ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ സമ്മാനിച്ചു. ജിനോ അഭിനോ, സൗമ്യ,

gulf, saudi

ദമ്മാമില്‍ മലയാളി യുവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ദമ്മാം: മലയാളി യുവ ദമ്പതികളെ ദമാം അല്‍കോബാര്‍ തുഖ്ബയില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹന്‍ (38), ഭാര്യ രമ്യ മോള്‍ (29) എന്നിവര്‍ താമസിക്കുന്ന മുറിയില്‍ ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക വിവരം. അനൂപിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ്. രമ്യ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേയ്ക്കു മാറ്റി. സാമൂഹിക പ്രവര്‍ത്തകരുടെ

Scroll to Top