സൗദിയിലേക്ക് പറക്കാം, വിസയും ഹോട്ടലും ഒറ്റ ക്ലിക്കില്‍; ഇന്ത്യക്കാര്‍ക്ക് ബമ്പര്‍ ഓഫര്‍!
റിയാദ്: വിനോദസഞ്ചാര മേഖല ലക്ഷ്യമാക്കി സൗദി അറേബ്യ പ്രഖ്യാപിച്ച ‘പാക്കേജ് വിസ’ ആനുകൂല്യത്തിന് ഇന്ത്യക്കാര്‍ക്കും അര്‍ഹത. ആദ്യഘട്ടത്തില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഇ-വിസ ലഭ്യമാക്കുക. ഇന്ത്യക്കു പുറമെ ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇന്തൊനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വിമാന ടിക്കറ്റ്, മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ടൂറിസ്റ്റ് വിസ എന്നിവ ഡിജിറ്റല്‍ ബുക്കിങ്ങില്‍ ഒരുമിച്ച് നേടാന്‍ കഴിയുന്നതാണ് പുതിയ വിസ പാക്കേജ്. വിസയ്ക്കായി എംബസികള്‍ സന്ദര്‍ശിക്കുകയോ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല. 48 […]














