ഹാജറയുടെ കണ്ണീരും ജിബ്‌രീലിന്റെ സ്പര്‍ശവും; സംസം കിണറിലെ പ്രപഞ്ചവിശുദ്ധി
നസ്‌റുദ്ദീന്‍ വി ജെ മക്ക: കോടിക്കണക്കിന് മുസ്ലിംകളുടെ ഹൃദയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഭൂമിയിലെ ഏറ്റവും വിശുദ്ധമായ ജലാശയമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള സംസം കിണര്‍. ഈ പുണ്യനഗരത്തിലേക്ക് ഒഴുകിയെത്തുന്ന ഓരോ ഹജ്ജ്, ഉംറ തീര്‍ഥാടകന്റെയും പ്രധാന ആശ്രയവും ആത്മീയ ദാഹശമനിയുമാണ് ഇന്നും വറ്റാതെ നിലകൊള്ളുന്ന വിശുദ്ധ തീര്‍ഥം. ഹറം പള്ളിയുടെ മത്വാഫ് പ്രദേശത്താണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. 30 മീറ്റര്‍ ആഴമുള്ള കിണറിന്റെ 12.80 മീറ്റര്‍ ഭാഗം മനുഷ്യനിര്‍മ്മിതവും, ബാക്കി 17.20 മീറ്റര്‍ ഭാഗം മലയുടെ പാറ […]














