സൗദിയില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം
റിയാദ്: ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി അറേബ്യയിലെ സുപ്രീം കോടതി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഖഅദ് 30നും, സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ദുല്‍ഖഅദ് 29നും (മേയ് 17) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി വഴിയോ ചന്ദ്രക്കല ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ വിവരമറിയിക്കണം. കോടതിയില്‍ നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്ക് അടുത്തുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാമെന്നും അധികൃതര്‍ അറിയിച്ചു. മാസപ്പിറവി നിരീക്ഷണത്തില്‍ വൈദഗ്ധ്യമുള്ളവര്‍ ഉദ്യമത്തില്‍ […]














