നീര്‍മാതളം പൂത്ത ഓര്‍മകളും ‘ബിഗ് ബ്രദറി’ന്റെ നിഴലുകളും
ദമ്മാം: അക്ഷരങ്ങളുടെ മഷിഗന്ധം തേടി പ്രവാസലോകത്തെ വായനക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ ‘സാഹിതീയം’ വേദിയായത് ലോകസാഹിത്യത്തിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ള കൃതികളുടെ സംഗമം. സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച പുസ്തകാവതരണവും ചര്‍ച്ചയും മാധവിക്കുട്ടിയുടെ ഗൃഹാതുരമായ ‘നീര്‍മാതളം പൂത്ത കാല’ത്തിലേക്കും ജോര്‍ജ് ഓര്‍വെലിന്റെ രാഷ്ട്രീയ വിക്ഷോഭമായ നോവല്‍ ‘1984’ലേക്കും പ്രവാസികളെ കൈപിടിച്ചു നടത്തി. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സമദ് റഹ്മാന്‍ കൂടല്ലൂരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷാനയും രണ്ട് കാലഘട്ടങ്ങളെ അനാവരണം […]














