ഗായികയുടെ തൂലികയില്‍ കവിതയും ചിത്രങ്ങളും; ‘ആംബിവലന്‍സ്’ പ്രകാശനം ചെയ്തു
ദമ്മാം: കല്യാണി നായര്‍ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരം ‘ആംബിവലന്‍സ്’ ദമ്മാമില്‍ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങില്‍ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പ്രകാശനം നിര്‍വ്വഹിച്ചു. വ്യവസായ പ്രമുഖന്‍ അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക) ഏറ്റുവാങ്ങി. കോഴിക്കോട് ഡെസ്റ്റിനി ബുക്‌സ് ആണ് പ്രസാധകര്‍. കവിതകള്‍ക്കൊപ്പം പുസ്തകത്തിലെ ചിത്രങ്ങളും കല്യാണിയുടെ ഭാവനയില്‍ വിരിഞ്ഞതാണ്. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത് […]














