കേളി മാധ്യമ വിഭാഗം കണ്‍വീനര്‍ സുരേഷ് കൂവോടിന് യാത്രയയപ്പ്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മാധ്യമ വിഭാഗം കണ്‍വീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗവുമായ അഡ്വ. സുരേഷ് കൂവോട്, ജീവിത പങ്കാളിയും ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗവും കുടുംബവേദി അംഗവുമായ ലീനാ കോടിയത്തിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വര്‍ഷമായി പാണ്ട റീട്ടെയില്‍ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബവേദി സെക്രട്ടറിയേറ്റ് മെമ്പര്‍, യൂണിറ്റ് വൈസ് പ്രഡിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 5 […]














