Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
gulf, saudi

റഹീം കേസ് നാളെ വീണ്ടും കോടതിയില്‍; പരിഗണിക്കുന്നത് പതിനൊന്നാം തവണ

റിയാദ്: ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് ക്രിമിനല്‍ കോടതി പരിഗണിക്കും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ റദ്ദാക്കിയതിന് ശേഷം പതിനൊന്നാം തവണയാണ് കേസ് പരിഗണിയ്ക്കുന്നത്. പലകാരണങ്ങളെ തുടര്‍ന്ന കേസ് മാറ്റിവെച്ച സാഹചര്യത്തില്‍ കഴിഞ്ഞ സിറ്റിംഗില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തളളിയിരുന്നു. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് കേസ് മാറ്റിവെച്ചത്. മാത്രമല്ല, റിയാദ് ഗവര്‍ണറേറ്റില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. […]

gulf, saudi

വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടും

റിയാദ്: വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്. ലോകത്തെ മാത്രമല്ല കാലത്തെ തിരിച്ചറിയാന്‍ വായന കൂടിയേ തീരൂ. നിര്‍മത ചരിത്രങ്ങളെ പലയിടത്തും തിരുത്താന്‍ കഴിയാതെ പോകുന്നത് ചരിത്രം വായിക്കെതെ പുതുതലമുറ വളരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പബ്ലിക്കേഷന്‍ വിഭാഗം ‘പ്രിയദര്‍ശനി’ സൗദി ചാപ്റ്ററിന്റെ ദൈ്വമാസ സാഹിത്യാസ്വാദന പരിപാടി ‘പുസ്തകങ്ങളും എഴുത്തുകാരും’ സൗദി തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ടിലേറെ റിയാദില്‍ പ്രവാസം നയിക്കുന്ന എഴുത്തുകാരന്‍ റഫീഖ് പന്നിയങ്കരയുടെ

gulf, saudi

ജെപി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 24ന് തുടങ്ങും; രജിസ്‌ട്രേഷന്‍ തുടങ്ങി

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ ജെപി കപ്പ് ത്രിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍-3 സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24, 25, 26 തീയ്യതികളില്‍ റിയാദ് എക്‌സിറ്റ് 16ലെ റിമാല്‍ സെന്ററിലെ റാഇദ് പ്രൊ കോര്‍ട്ടിലാണ് മത്സരം. കൊവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ തറവാട് അംഗം ജയപ്രകാശിന്റെ സ്മരണാര്‍ത്ഥമാണ് ‘ജെപി കപ്പ്’. 24 കാറ്റഗറികളിലായി അഞ്ഞൂറിലധികം താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ഭാര്യയും ഭര്‍ത്താവും ടീം അംഗങ്ങളാകുന്ന ഫാമിലി ഡബിള്‍സും ഇതില്‍ ഉള്‍പ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിയാദ്, ദമ്മാം,

gulf, saudi

ലക്ഷ്മിയുടെ വിയോഗം; ഞെട്ടല്‍ വിട്ടുമാറാതെ മലയാളി സമൂഹം

ജുബൈല്‍: സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ലക്ഷ്മി ശ്രീകുമാറി(34)ന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. മൂന്നു ദിവസം മുമ്പു നടന്ന നവോദയ കുടുംബവേദി കണ്‍വന്‍ഷനില്‍ ലക്ഷ്മി സജീവമായിരുന്നു. നവംബറില്‍ അരങ്ങേറിയ ‘മഹര്‍ജാന്‍ ജുബൈല്‍’ പരിപാടിയില്‍ സംഘാടക സമിതിയില്‍ നിര്‍ണായ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ഓണാഘോഷങ്ങളിലും സാമൂഹിക ബോധവത്ക്കരണ പരിപാടികളിലും കലാവിരുന്നുകളിലും മറ്റു വനിതകള്‍ക്കു കൂടി പ്രോത്സാഹനം നല്‍കി ഓടിനടന്നിരുന്ന ലക്ഷ്മിയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊളളാന്‍ സഹപ്രവര്‍ത്തകര്‍ക്കു ഇനിയും കഴിഞ്ഞിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞ് ഒഴിവു സമയങ്ങളിലെല്ലാം ജുബൈലിലെ

gulf, saudi

പ്രധാനമന്ത്രി മോദി ഈ മാസം സൗദി സന്ദര്‍ശിക്കും

റിയാദ്: ഇന്ത്യാ-സൗദി നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം സൗദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അല്‍ സൗദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായായിരിക്കും പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം എന്നാണ് വിലയിരുത്തുന്നത്. അതിനിടെ ഏപ്രില്‍ 22ന് ജിദ്ദയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഈവന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ റിയാദ് ഇന്ത്യന്‍ എംബസി ആരംഭിച്ചു. ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോദന ചെയ്യുമെന്ന് ഔദ്യോഗിക

gulf, saudi

മലയാളി നഴ്‌സ് ജുബൈലില്‍ മരിച്ചു

ജുബൈല്‍: മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. ജുബൈല്‍ അല്‍ മന ആശുപത്രി എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ലക്ഷ്മ്മി (34)യാണ് മരിച്ചത്. ഭര്‍ത്താവ്: ശ്രീകുമാര്‍. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദേവിക മകളാണ്.ഇന്നലെ വൈകുന്നേരം ഭര്‍ത്താവും മകള്‍ക്കുമൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്ന ലക്ഷി ആതുരസേവന രംഗത്ത് മികച്ച സേവനമാണ് ചെയ്തിരുന്നതെന്നു ജുബൈല്‍ മലയാളി സമാജം അനുശോചന സന്ദേശത്തില്‍

gulf, saudi

സൗദി ബ്ലഡ് ഡോണേസ് കേരള ജേഴ്‌സി വിതരണം

റിയാദ്: സൗദി ബ്ലഡ് ഡോണേസ് കേരള(ബി.ഡി.കെ)യുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്കുള്ള ജഴ്‌സി വിതരണോദ്ഘാടനം ചെയ്തു. മലാസ് ലുലുമാളില്‍ റിയാദിലെ കിംങ്ങ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ്‌ബേങ്ക് ഡയറക്റ്റര്‍ ഡോ. കാലിദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി ബിഡികെ പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ 14 ജില്ലകളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റിലെ ആറ് രാജ്യങ്ങളിലും പ്രവര്‍ത്തരുളള ബ്ലഡ് ഡോണേഴ്‌സ് കേരള രക്ത ദാനത്തിന് വിപുലമായ ശൃംഖലയുണ്ട്. ഭാരവാഹികളായ അമലേന്ദു, രാജൂ, സലിം

gulf, saudi

‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ ഇന്ന്

റിയാദ്: ഭക്തി രസവും പൗരാണിക ഗീതങ്ങളും മലയാളിക്കുസമ്മാനിച്ച മധു ബാലകൃഷ്ണന്റെ സംഗീത കച്ചേരി ഏപ്രില്‍ 11ന് നറിയാദില്‍ അരങ്ങേറും. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാം വാര്‍ഷികാഘോഷം ‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ സംഗീത നശി വൈകീട്ട് 5 ന് അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ അറിയിച്ചു. വൈവിധ്യം നിറഞ്ഞ സംഗീത വിരുന്നുകളൊരുക്കി റിയാദിലെ കലാ ആസ്വാദന രംഗത്ത് മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന റിംല ഇത്തവണ തെന്നിന്ത്യന്‍ ഗായകന്‍ മധു ബാലകൃഷ്ണന്റെ

gulf, saudi

കെ.ഡി.എം.എഫ് തസ്‌കിയത് ക്യാമ്പ്

റിയാദ്: കെ.ഡി.എം.എഫ് മജ്‌ലിസു തര്‍ക്കിയ്യ തസ്‌കിയത് ക്യാമ്പ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ അഷ്‌റഫ് പെരുമ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്യാമ്പില്‍ ഉസ്താദ് ജുനൈദ് യമാനി, പ്രസിഡന്റ് ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി വിഷയം അവതരിപ്പിച്ചു. എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥനാ സദസിനു നേത്രത്വം നല്‍കി. ശമീര്‍ പുത്തൂര്‍, ബഷീര്‍ താമരശ്ശേരി, ഷജീര്‍ ഫൈസി, ശറഫുദ്ദീന്‍ സഹ്‌റ ഹസനി, ശറഫുദ്ദീന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷബീല്‍ പുവാട്ടുപറമ്പ്, സിദ്ദിഖ് ഇടത്തില്‍,

gulf, saudi

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ‘എഴുത്തുകാരും പുസ്തകങ്ങളും’ നാളെ

റിയാദ്: പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്താന്‍ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന പ്രമേയത്തില്‍ പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ സാഹിത്യ ചര്‍ച്ച. ഏപ്രില്‍ 11 ന് വൈകീട്ട് 4ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ ഉദ്ഘാടനം ചെയ്യും. അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമായ റഫീഖ് പന്നിയങ്കരയും പുസ്തകങ്ങള്‍ ആദ്യ ദിനം പരിചയപ്പെടുത്തും. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ പ്രവാസി എഴുത്തുകാരെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

gulf, saudi

അംബേദ്കര്‍ ജയന്തി; പ്രശ്‌നോത്തരിയും ശിലപ്ശാലയും

റിയാദ്: ഭരണഘടന ശില്പി ഡോ. ബാബാ സാഹബ് അംബേദ്കറിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ പ്രശ്‌നോത്തരിയും സെമിനാറും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 14ന് ഓണ്‍ലൈന്‍ ക്വിസ് രാത്രി 8:30ന് ആരംഭിക്കും. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ https://chat.whatsapp.com/L17JHh1zwOG2bATmrVsOdE ലിങ്ക് ക്ലിക് ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാവുക. മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സിറ്റി ഫ്‌ളവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉപഹാരം സമ്മാനിക്കും. 18ന് വൈകീട്ട് 7ന് മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍

gulf, saudi

ഗയകന്‍ മധു ബാലകൃഷ്ണന്‍ റിയാദില്‍; ‘റിംല’ സംഗീത നിശ നാളെ

റിയാദ്: പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാമത് വാര്‍ഷികാഘോഷം ‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ്. ഏപ്രില്‍ 11 വെള്ളി അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മുതല്‍ സംഗീത നിശ അരങ്ങേറുമെന്നും റിംല ഭാരവാഹികള്‍ അറിയിച്ചു. റിംല പ്രസിഡന്റ് ബാബു രാജ്, ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റ് നിഷ

gulf, saudi

ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ്

അല്‍കോബാര്‍: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖലകമ്മിറ്റി അംഗവും ഷമാലിയ യൂണിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അപ്‌സര ഹോട്ടല്‍ ഹാളില്‍ നടന്ന യാത്രയയപ്പില്‍ നവയുഗം കോബാര്‍ മേഖല സെക്രട്ടറി ബിജു വര്‍ക്കി, നവയുഗത്തിന്റെ ഉപഹാരം ശ്യാം തങ്കച്ചന് സമ്മാനിച്ചു. നവയുഗം നേതാക്കളായ എം എ വാഹിദ്, അരുണ്‍ ചാത്തന്നൂര്‍, ഷിബു, ബിനുകുഞ്ഞു, ശരണ്യ ഷിബു, മഞ്ജു അശോക്, പ്രവീണ്‍, വിനോദ്, സുധീഷ്, ഷെന്നി, മെല്‍ബിന്‍, സാജി, ഷിബു, അനസ്,

gulf, saudi

ആരോഗ്യ പരിപാലനത്തിന് ‘വൈറ്റല്‍ വൈബ് ഫെസ്റ്റ്’

റിയാദ്: ആരോഗ്യം സംരക്ഷിക്കാനും പരിപാലിക്കാനും ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11ന് വൈകീട്ട് 6.00ന് മലാസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ‘വൈറ്റല്‍ വൈബ് ഫെസ്റ്റ്’ എന്ന പേരിലാണ് പരിപാടി. ശാരീരികമായും മാനസികമായും സാമൂഹികമായും കരുത്തു കൈവരിക്കുമ്പോഴാണ് സമ്പൂര്‍ണ ആരോഗ്യം നേടാന്‍ കഴിയൂ. മാത്രമല്ല, ശാരീരിക സുസ്ഥിരത നേടുന്നതോടെ ആത്മവിശ്വാസവും ആത്മാഭിമാനവും മികച്ചതാക്കി മാറ്റാന്‍ കഴിയും. ഇതിനായി ഷിംസ് സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ആണ് വൈറ്റല്‍ വൈബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന

Scroll to Top