Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
gulf, saudi

‘ജീവസ്പന്ദനം’ കേളി മെഗാ രക്തദാന ക്യാമ്പ് ഏപ്രില്‍ 11ന്

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ രക്ത ദാന ക്യാമ്പിനൊരുങ്ങി കേളി കലാ സാംസ്‌കാരിക വേദി. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനു മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് രക്തം ശേഖരിക്കുന്നത്. ഏപ്രില്‍ 11ന് ‘ജീവസ്പന്ദനം-2025 മെഗാ രക്തദാന ക്യാമ്പ്’ എന്ന പേരിലാണ് പരിപാടി. സൗദി ആരോഗ്യ മന്ത്രാലയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രക്ത ദാതാക്കളുടെ ബ്‌ളഡ് പ്രഷര്‍, ഹീമോഗ്ലോബിന്‍ കൗണ്ട്, ബ്‌ളഡ് ഷുഗര്‍, സാംക്രമിക രോഗം എന്നിവ […]

gulf, saudi

ഹാരീസ് ദേവദാസിന് കേളി യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അല്‍ ഖുവയ്യ യുണിറ്റ് അംഗം ഹാരിസ് ദേവദാസിന് കേളി കലാ സാംസ്‌കാരിക വേദി യാത്ര അയപ്പ് നല്‍കി. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കര്‍ ഉപഹാരം സമ്മാനിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലമന്തോള്‍, മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീന്‍, ഏരിയ,

gulf, saudi

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചികിത്സാ സഹായം

റിയാദ്: അര്‍ബുദം ബാധിച്ച യുവതിയ്ക്കു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ വനിതാ ഫോറത്തിന്റെ സഹായ ഹസത്ം. പത്തനംതിട്ട സ്വദേശിയ്ക്കാണ് ചികിത്സാ സഹായം കൈമാറിയത്. റിയാദിലെ സുലൈയില്‍ അല്‍ മന്‍ഹല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധനസഹായം. വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി

gulf, saudi

വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ പളളിക്കിഴക്കേതില്‍ ദാറുല്‍ ജുനൈദില്‍ ജലീലുദ്ദീന്‍ (48) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്ന് നിയമ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ഒഐസിസി ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍ നാസര്‍ കല്ലറ, ഷാഫി കല്ലറ എന്നിവര്‍ അറിയിച്ചു. മൃതദേഹം ഏപ്രില്‍ 9ന് രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍

gulf, saudi

സമ്മേളന കാലം; കേളി യൂണിറ്റ് സമ്മേളങ്ങള്‍ക്ക് തുടക്കം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സെപ്തംബറില്‍. ഇതിന്റെ മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം. മാര്‍ച്ച് – മെയ് മാസങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങളും ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഏരിയ സമ്മേളങ്ങളും നടക്കും. പതിനൊന്നാം കേന്ദ്ര സമ്മേളനം മുതല്‍ കമ്മറ്റി കാലയളവ് മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചിരുന്നു. യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു ന്യൂ സനയ്യ ഏരിയാ പവര്‍ഹൗസ് യൂണിറ്റ് സമ്മേളനം നടന്നു. സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമ്മേളനം ന്യൂ സനയ്യ ലാസുറൂദ് യൂണിറ്റ്

gulf, saudi

ബെസ്റ്റ് വേ വാര്‍ഷികവും സംഗീത സായാഹ്‌നവും

റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികവും സംഗീത സായാഹ്നവും അരങ്ങേറി. ഉമ്മുല്‍ ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാസ്‌കാരിക സമ്മേളനത്തില്‍ നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുല്‍ മജീദ് പൂളക്കാടി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ട്കാട്. മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍. ഗഫൂര്‍ കൊയിലാണ്ടി. ജോസഫ് അതിരുങ്കല്‍, സണ്‍ സിറ്റി മാനേജര്‍ മുഹമ്മദ് മഹബൂബല്‍, അബു ബത്താല്‍, ജോസഫ് അതിരുങ്കല്‍,

gulf, saudi

മലപ്പുറം വണ്ടൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ശുമേസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടില്‍ മുനീര്‍ (52) നിര്യാതനായി. നിയമ നടപടി പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു. പരേതനായ കുഞ്ഞിമുഹമ്മദ് ആണ് പിതാവ്. മാതാവ്: നബീസാ ഭാര്യ: ഷാഹിന, മക്കള്‍: ജിന്‍ഷാദ്, മുര്‍ഷദ് (റിയാദ്). റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, സി വി. ഇസ്മായില്‍ പടിക്കല്‍,

gulf, saudi

ലോകാരോഗ്യ ദിനം ആചരിച്ച് മെക് സെവന്‍

റിയാദ്: മെക് സെവന്‍ കൂട്ടായ്മ ലോകാരോഗ്യ ദിനാചരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പതിവു കായിക പരിശീലനത്തിനു ശേഷം പരിപാടി അഫ റയാന്‍ പോളിക്ലിനിക്കിലെ ഡോ. സന്തോഷ് പ്രേം വിന്‍ഫ്രഡ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷാ ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സ്റ്റാന്‍ലി ജോസ് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് ആരോഗ്യ ദിന സന്ദേശം നല്‍കി. ജീവിതശൈലി രോഗങ്ങളെ ചെറുത്തു തോല്പിക്കുന്ന

gulf, saudi

സന്ദര്‍ശന വിസയിലെത്തിയ തഴവ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സന്ദര്‍ശന വിസയിലെത്തിയ കൊല്ലം തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകന്‍ അലിയാര്‍ കുഞ്ഞ് (77) റിയാദ് ശിഫയില്‍ മരിച്ചു. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ഐ സി എഫ് റിയാദ് റീജിയനിലെ ഷിഫാ ഡിവിഷന്‍ വെല്‍ഫെയര്‍ വിംഗ് ഇര്‍ഷാദ് കൊല്ലം, അബ്ബാസ് സുഹ്‌രി, മോയിന്‍ മുണ്ടംപറമ്പ്, ജാഫര്‍ തങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദിലെ മന്‍സൂരിയ്യ മഖ്ബറയില്‍ ഖബറടക്കി. ഭാര്യ സഫിയ

gulf, saudi

പയ്യന്നൂര്‍ കൂട്ടായ്മ സത്താര്‍ കായംകുളം വിദ്യാഭ്യാസ സഹായം കൈമാറി

റിയാദ്: പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ‘ഫോര്‍ക’ മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം സ്മാരക സ്‌കോളര്‍ഷിപ് പദ്ധതിയില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയും കൈകോര്‍ത്തു. കായംകുളം കൂട്ടായ്മ ‘കൃപ’ പ്രസിഡന്റ് ഇസഹാഖ്, റഷീദ് കായംകുളം എന്നിവര്‍ക്ക് തുക കൈമാറി. പരിപാടിയില്‍ പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സൗദി ഇസ്ലാഹിസെന്റര്‍ പ്രബോധകന്‍ സയ്യിദ് സുല്ലമി പ്രസംഗിച്ചു. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം സെക്കന്റ് സെക്രട്ടറി ബി എസ് മീണ, കോണ്‍സിലര്‍ വിഭാഗം അറ്റാഷെ അര്‍ജുന്‍ സിംഗ്, വിഎഫ്എസ് ഇന്‍ചാര്‍ജ്

gulf, saudi

കോട്ടപ്പുറം കൂട്ടായ്മ ധന സഹായം കൈമാറി

കൊട്ടപ്പുറം: കൊട്ടപ്പുറം റിയാദ് ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (ഗഞഅണഅ)പുളിക്കല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനു സഹായം കൈമാറി. റമദാനില്‍ കൂട്ടായ്മ അംഗങ്ങളില്‍ നിന്നു സ്വരൂപിക്കുന്ന തുകയാണ് പാലിയേറ്റീവ് കെയറിനു കൈമാറിയത്. ജീവകാരുണ്യ രംഗത്തു മികച്ച സേവനങ്ങള്‍ ചെയ്യുന്ന കൂട്ടായ്മ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷമാണ് സഹായം വിതരണം ചെയ്യുന്നത്. ജന. സെക്രട്ടറി വി ടി ജമാല്‍, ട്രഷറര്‍ കെ അബ്ബാസ്, മുന്‍ ഉപദേശക സമിതി അംഗം ടിപി നാസര്‍ എന്നിവര്‍ ചേര്‍ന്ന് ധന സഹായം കൈമാറി.

gulf, saudi

പെരുമ്പടപ്പിന് പുതിയ ‘സ്വരൂപം’; ഷാജഹാന്‍ നയിക്കും

റിയാദ്: പെരുമ്പടപ്പ് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ ‘പെരുമ്പടപ്പ് സ്വരൂപം’ നിലവില്‍ വന്നു. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ യോഗത്തില്‍ പഞ്ചത്തിലെ വിവിധ പ്രദേശങ്ങളിലുളളവര്‍ പങ്കെടുത്തു. പൊന്നാനിയിലെ ചരിത്രപ്രാധന പഞ്ചായത്തുകളില്‍ ഒന്നായ പെരുമ്പടപ്പ് ദേശക്കാര്‍ റിയാദിലെ സാമൂഹ്യ സാംസകാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നെങ്കിലും സംഘടനാ രൂപം പ്രാപിക്കുന്നത് ആദ്യമായാണ്. പെമ്പടപ്പിലെ പ്രവാസികള്‍ ഉള്‍പ്പടെയുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമമാണ് സംഘനയുടെ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പിന് ശേഷം ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായി ഷാജഹാന്‍ (പ്രസിഡന്റ്), ഷാനവാസ് തറയില്‍ (ജനറല്‍ സെക്രട്ടറി),

gulf, saudi

റിയാദ് ഡ്രൈവേഴ്‌സ് ഈദ് സംഗമം

റിയാദ്: റിയാദ് ഡ്രൈവേഴ്‌സ് ഗ്രൂപ്പ് ഈദ് സംഗമം സംഘടിപ്പിച്ചു. ബത്ഹ സഫ മക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സിദ്ദീഖ് നെല്ലായി അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അബ്ദുറഷീദ് തൃശ്ശൂര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഷാജഹാന്‍, ശിഹാബ്മാനു, യൂനുസ്, അമീര്‍, ഹംസത്തലി, ശഹാദത്ത് അലി, മുഹമ്മദ് അലി എന്നിവര്‍ നേതൃത്വം നല്‍കി. സിറാജ് കണ്ണൂര്‍ സ്വാഗതവും അനീസ് ശാന്തിനഗര്‍ നന്ദിയും പറഞ്ഞു.

gulf, saudi

എസ്എംഎസ് വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു

റിയാദ്: ഷിഫ മലയാളി സമാജം അംഗങ്ങള്‍ക്കുളള വിവിധ ധന സഹായങ്ങള്‍ വിതരണം ചെയ്തു. ഗ്ലാസ് കയറ്റിറക്കു ജോലിക്കിടെ പരിക്കേറ്റ് തുടര്‍ ചികിത്സക്ക് നാട്ടിലേയ്ക്കു പോകുന്ന കൊല്ലം പുനലൂര്‍ സ്വദേശി ബിനുവിന് അമ്പതിനായിരം രൂപ കൈമാറി. 58 വയസ്സ് പൂര്‍ത്തിയാക്കി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്കു മടങ്ങുന്ന ചാത്തന്നൂര്‍ സ്വദേശി രാജു കുഞ്ഞുകുഞ്ഞു, പെണ്‍ മക്കളുടെ വിവാഹ സഹായ പദ്ധതി പ്രകാരം മലപ്പുറം സ്വദേശി അഷ്‌റഫ്, പാലക്കാട് സ്വദേശി ഹരികുമാര്‍ എന്നിവര്‍ക്കു ഒന്നര ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു.

Scroll to Top