Sauditimesonline

manjery udf riyadh
റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
gulf, saudi

സൗദിയില്‍ മാര്‍ച്ച് 30ന് പെരുന്നാളിന് സാധ്യത: ജ്യോതിശാസ്ത്ര കേന്ദ്രം

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 30ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 ശനി ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്ന് ഹോത്ത സുദൈര്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് പ്രവചനം. മജ്മഅ യൂനിവേഴ്‌സിറ്റിക്ക് കീഴിലുളള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം ചന്ദ്രപ്പിറവി നിരീക്ഷിക്കുന്നതില്‍ രാജ്യത്തെ അറിയപ്പെടുന്ന സ്ഥാപനമാണ്. ശനിന സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമാകാനാണ് സാധ്യത. രാജ്യത്ത് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് പെരുന്നാള്‍ അവധി.

gulf, saudi

ഭിക്ഷാടനത്തിന് സ്ത്രീകളും കുട്ടികളും; യമന്‍ സംഘം കസ്റ്റഡിയില്‍

റിയാദ്: കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് ഭിക്ഷാടനം നടത്തയ സംഘം സൗദിയില്‍ പിടിയില്‍. യമന്‍ പൗരന്‍മാരായ 12 പേരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളിലും പൊതുയിടങ്ങളിലും ഭിക്ഷാടനം നടത്തുന്നതിനാണ് കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഭിക്ഷാടകനികളായ യാചകരെ കണ്ടെത്തുന്നതിനു പരിശോധന തുടരുകയാണ്. ജിദ്ദയില്‍ സുരക്ഷ പട്രോളിങിനിടെയാണ് സംഘം കസ്റ്റഡിയിലായത്. മനുഷ്യക്കടത്ത് വിരുദ്ധ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. പ്രതികള്‍ക്കെതിരെ കൂടുതല്‍ അനേഷണവും നിയമ നടപടികളും പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍

gulf, saudi

വേങ്ങര കെഎംസിസി ഇഫ്താര്‍ സംഗമം

റിയാദ്: വേങ്ങര നിയോജക മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഘടിപ്പിച്ചു. ഇഫ്താര്‍ മീറ്റില്‍ വിവിധ കെഎംസിസി ഘടകങ്ങളിലുള്ള ഭാരവാഹികള്‍, നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സുലൈ എക്‌സിറ്റ് പതിനെട്ടിലെ സആദ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എഴുന്നൂറിലധികം വരുന്ന പ്രവര്‍ത്തകരും കുടുംബിനികളും പങ്കെടുത്തു. പ്രൊഫസര്‍ ളിയാവുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയമു ഹാജി, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട,

gulf, saudi

ഫോര്‍മ ഇഫ്താര്‍ വിരുന്ന്

റിയാദ്: ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്വഞ്ചേഴ്‌സ് (ഫോര്‍മ റിയാദ്) ബത്ഹയിലെ അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സ്‌നേഹ വിരുന്നൊരുക്കി. റിയാദ് ബത്ഹ ഗുറാബിയിലെ വ്യവസായികളും വ്യാപാര പ്രമുഖരും പങ്കെടുത്തു. ഇഫ്താര്‍ വിരുന്നില്‍ ഫോര്‍മ ഭാരവാഹികളായ അരീക്കോട് നിസാര്‍ എ.ജിസി, ധൂം ടെലികോം മാനേജിങ് ഡയറക്ടര്‍ നൗഷാദ് പികെ, ഐ സ്‌റ്റോര്‍ ഡയറക്ടര്‍ സജീര്‍, ഫായിസ് എ.ജിസി, ഫസല്‍ എ.ജി.സി തുടങ്ങിയവരും ഫൈസല്‍ പാഴൂര്‍, കെല്‍ക്കോ ഗ്രുപ്പ് മാനേജിങ് ഡയറക്ടര്‍ അസ്‌ക്കര്‍ കെല്‍ക്കൊ, നെസ്‌റ്റോ ഹൈപ്പര്മാര്‍ക്കറ്റ് മാനേജര്‍

gulf, saudi

ആര്‍എസ്‌സി ഖുര്‍ആന്‍ ഫിയസ്റ്റ: ന്യു സനയ്യ ജേതാക്കള്‍

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സോണ്‍ സംഘടിപ്പിച്ച എട്ടാമത് തര്‍തീല്‍ ഖുര്‍ആന്‍ ഫിയസ്റ്റയില്‍ ന്യു സനയ്യ സെക്ടര്‍ ജേതാക്കളായി. ഖാലിദിയ, ബത്ഹ എന്നീ സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഖുര്‍ആന്‍ പാരായണം, ഹിഫഌ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥ പറയല്‍, ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ എട്ടു സെക്ടറുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. സമാപന സംഗമം സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയില്‍ ഖുര്‍ആനിന്റെ ആശയ പ്രചാരണത്തിന് തര്‍തീല്‍

gulf, saudi

തൊഴിലാളികളോടൊപ്പം എസ്എംഎസ് സ്‌നേഹവിരുന്ന്

റിയാദ്: വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ ഏറ്റവും കൂടുതലുളള റിയദ് ഷിഫയില്‍ സാഹോദര്യത്തിന്റെ സ്‌നേഹവിരുന്നൊരുക്കി ഇഫ്താര്‍ സംഗമം. മൂന്നുവര്‍ക്ക്‌ഷോപ്പുകളിലായി ഷിഫാ മലയാളി സമാജം (എസ്എംഎസ്) ആണ് ഇഫ്താര്‍ ഒരുക്കിയത്. എസ്എംഎസ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വിവിധ വിഭവങ്ങളാണ് അതിഥികളെ സല്‍ക്കരിക്കാന്‍ വിതരണം ചെയ്തത്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി സലീം കളക്കര ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് വിശദീകരിച്ചു. മുജീബ് കായംകുളം റമദാന്‍ സന്ദേശം നല്‍കി. കണ്‍വീനര്‍മാരായ സാബു പത്തടി,

gulf, saudi

സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റെയും വുമെന്‍സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സ്‌നേഹവിരുന്നൊരുക്കി. റിയാദിലെ വിവിധ സാംസ്‌കാരിക, സാമൂഹിക, സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. റിയാദ് എക്‌സിറ്റ് 18ലെ മന്‍ഹല്‍ വിശ്രമകേന്ദ്രത്തില്‍ നടത്തിയ സംഗമത്തിന് പ്രോഗ്രാം കണ്‍വീനര്‍ ഡൊമിനിക് സാവിയോ, വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂര്‍ ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗണ്‍സില്‍ അംഗങ്ങളായ റിയാസ് വണ്ടൂര്‍, സ്‌കറിയ

gulf, saudi

‘നവകേരളം കര്‍മപദ്ധതി’ രാജ്യത്തിന് മാതൃക: ഇഎംഎസ്, എകെജി അനുസ്മരണ യോഗം

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിന്‍ ഇക്ബാല്‍ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള വലതു പക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും അജണ്ട ജനം തിച്ചറിയണം. ജനങ്ങളുടെ അടിയന്തിര

gulf, saudi

പ്രവാസി വെല്‍ഫെയര്‍ ‘സ്‌നേഹസ്പര്‍ശം’

റിയാദ്: ഈദുല്‍ ഫിത്ര്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രവാസ ലോകത്ത് ദുരിതങ്ങളനുഭവിക്കുന്നവര്‍ക്കു സ്‌നേഹ സാന്ത്വനം പകരാന്‍ പ്രവാസി വെല്‍ഫെയര്‍. അര്‍ഹരായ പ്രവാസി സുഹൃത്തുക്കളെ കണ്ടെത്തി പുതുവസ്ത്രം നല്‍കാനുള്ള പ്രവാസി ‘സ്‌നേഹസ്പര്‍ശം’ പരിപാടിക്ക് ഔപചാരിക തുടക്കം. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഷാലിമാര്‍ എം ഡി റഫീഖ് എന്നിവരില്‍ നിന്നു പ്രവാസി വളന്റിയര്‍മാര്‍ പുതുവസ്ത്രം സ്വീകരിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌നേഹസ്പര്‍ശം മാതൃകാപരമാണെന്നും സന്തോഷ വേളകളില്‍ സ്‌നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്നത് ശ്ലാഘനീയമാണെന്നും അവര്‍ പറഞ്ഞു. പുതുവസ്ത്രം കൈമാറി ആഘോഷങ്ങളില്‍

gulf, saudi

തബൂക്ക് ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: തബൂക്ക് ഒഐസിസി അല്‍ അംരി റിസോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. തബൂക്ക് റീജിയനല്‍ പ്രസിഡന്റ് സുലൈമാന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അല്‍ അംരി ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് അരീക്കര ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക് ജാലിയാത്ത് മലയാളം വിഭാഗം മൗലവി ഫൈസല്‍ മദീനീ റമദാന്‍ സന്ദേശം നല്‍കി. ജസ്റ്റിന്‍ ഐസക്, ഷജീര്‍ വാഴപ്പണയില്‍, ഹാഷിം ക്ലാപ്പന, സജി സാമുവല്‍, മുസ്തഫ പട്ടാമ്പി, മായിന്‍ തിരുവനന്തപുരം, സുബൈര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി ജിദ്ദ റീജിയനല്‍ സെക്രട്ടറി

gulf, saudi

‘ചരിത്രം വായനയിലൂടെ’ കൊണ്ടോട്ടി ഒഐസിസി പുസ്തകങ്ങള്‍ കൈമാറി

റിയാദ്: വായന പ്രോത്സാഹിപ്പിക്കാന്‍ ‘ചരിത്രം വായനയിലൂടെ’ എന്ന പ്രമേയത്തില്‍ ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഗാന്ധി ഗ്രന്ഥാലയത്തി\്-പുസ്തകങ്ങള്‍ കൈമാറി. ഡോ: സര്‍വേപിള്ള രാധാകൃഷണന്റെ ‘മഹാത്മാ ഗാന്ധി എസ്സെയ്‌സ് ആന്‍ഡ് റിഫ്‌ലക്ഷന്‍സ് ‘ എന്ന പുസ്തകം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗകത്തിന് മണ്ഡലം പ്രസിഡന്റ് നജീബ് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. 50 പുസ്തകങ്ങളാണ് ആദ്യ ഗഡുവായി നല്‍കുക. പ്രവാസികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനാണ് റിയാദിലെ

gulf, saudi

റിയാദ് നവോദയ അനൂബ് കുടുംബ സഹായം പി ജയരാജന്‍ കൈമാറി

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ഷിഫയില്‍ മരിച്ച കണ്ണൂര്‍ മുണ്ടേരി ഏച്ചൂര്‍ സ്വദേശി അനൂബിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. റിയാദ് നവോദയ സ്വരൂപിച്ച ഫണ്ട് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ കുടുംബത്തിന് കൈമാറി. മൂന്നു ലക്ഷം രൂപയാണ് കുടുംബസഹായധനമായി നല്‍കിയത്. നവോദയ ഷിഫ യൂണിറ്റ് അംഗമായിരുന്ന അനൂബ് ആഴ്ചകളോളം ശുമേസി കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സക്ക് വിധേയനായെങ്കിലും രക്ഷിക്കാനായില്ല. നവംബറിലാണ് അനൂബ് മരിച്ചത്. ഭാര്യ: ദിവ്യ, മക്കള്‍: ആയുഷ്,

gulf, saudi

കോട്ടയം കൂട്ടായ്മ ‘സ്‌നേഹ സംഗമം’

റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) അസീസിയ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ‘സ്‌നേഹ സംഗമം-2025’ ഇഫ്താര്‍ വിരുന്നൊരുക്കി. മെമ്പര്‍മാരും അവരുടെ ഫാമിലിയെയും കൂടാതെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ {പമുഖര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ {പസിഡന്റ് ജോജി തോമസ് അദ്ധ്യത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. ബോണി ജെ, കെഡിപിഎ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡണ്ട് ബഷീര്‍ സാപ്റ്റ്‌കോ റമദാന്‍ സന്ദേശം നല്‍കി. ഭാരവാഹികളായ ബാസ്റ്റിന്‍ ജോര്‍ജ്ജ്, ഡോ. ജയചന്ദ്രന്‍, ഷാജി

gulf, saudi

ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

റിയാദ്: നവകേരള ശില്പികളായ ഇഎംഎസ്സിന്റെയും എകെജിയുടെയും ജീവചരിത്രം വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ വഴിവിളക്കാകണമെന്ന് നവോദയ സംഘടിപ്പിച്ച അനുസ്മരണയോഗം. പരിപാടി ന്യൂ ഏജ് കേന്ദ്ര കമ്മിറ്റി അംഗം വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റേയും തുരുത്തായി ഇന്നും കേരളം നിലകൊള്ളുന്നതില്‍ ഇഎം എസ്സിന്റെ സൈദ്ധാന്തികവും ഭരണപരവുമായ കഴിവുകളും എകെജിയുടെ സമര പോരാട്ടങ്ങളുമാണ് അടിത്തറപാകിയതെന്ന് വിനോദ് വിശദീകരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം മനോഹരന്‍ പയ്യന്നൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനി, നവോത്ഥാന നായകന്‍, ചരിത്രകാരന്‍, നിരൂപകന്‍,

Scroll to Top