അനുഗ്രഹത്തിന്റെ ചാറ്റമഴ; വ്രതശുദ്ധിയുടെ ചൈതന്യം ഏറ്റുവാങ്ങി കേളി ഇഫ്താര്‍
റിയാദ്: അനുഗ്രഹത്തിന്റെ ചാറ്റല്‍ മഴ അതിഥികള്‍ക്കായി വഴിമാറിയപ്പോള്‍ ആയിരങ്ങള്‍ റമദാന്‍ വ്രതശുദ്ധിയുടെ ചൈതന്യം ഏറ്റുവാങ്ങി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. കേളി കലാ സാംസ്‌ക്കാരിക വേദി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ മലാസ് ലുലു ഹൈപ്പര്‍ റൂഫ് അരീനയില്‍ 3500റിലധികം പേര്‍ക്കായി ഒരുക്കിയ ഇഫ്താര്‍ വിരുന്നാണ് വേറിട്ട അനുഭവമായത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച ഒരുക്കങ്ങള്‍ക്കിടയില്‍ 2 തവണ മഴപെയ്തു. മൂന്നുമണിയോടെ തെളിഞ്ഞ കാലാവസ്ഥയില്‍ പരവതാനി വിരിച്ചും വിരുന്നിനാവശ്യമായ വിഭവങ്ങള്‍ നിരത്തിയും ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി […]













