സോഷ്യല്‍ ഫോറം ‘മീഡിയ ഗെറ്റ് ടുഗതര്‍’
റിയാദ്: മാധ്യമ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ‘മീഡിയ ഗെറ്റ് ടുഗതര്‍ ‘ സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇത്തരം കൂട്ടായ്മകള്‍ അതിനുള്ള പ്രചോദനമാകുമെന്ന് സോഷ്യല്‍ ഫോറം പി. ആര്‍. ഇന്‍ ചാര്‍ജ് ഹാരീസ് വാവാട് പറഞ്ഞു. സോഷ്യല്‍ ഫോറം നടത്തുന്ന സാമൂഹിക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം അറിയാതെ പോവുന്നു. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് റിയാദ് മീഡിയ ഫോറം പ്രസിഡന്റ് സുലൈമാന്‍ ഊരകം പറഞ്ഞു. […]














