സൗദിയില്‍ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശീതകാറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. റിയാദ് നഗരത്തില്‍ ഇന്നലെ രാത്രി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ സാമാന്യം ശക്തമായ ശീതകാറ്റ് ഈ ആഴ്ച അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റു വീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ദമ്മാം, റിയാദ് പ്രവിശ്യകളില്‍ ഏതാനും ദിവസം മഴ തുടരും. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അറാര്‍, റഫ്അ എന്നിവിടങ്ങളില്‍ ശക്തമായ ശീതകാലാവസ്ഥ അനുഭവപ്പെടും. തുറൈഫില്‍ […]














