അംബാസഡറും ആരോഗ്യ മന്ത്രിയും ചര്‍ച്ച നടത്തി
റിയാദ്: ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. വ്യോമ ഗതാഗതം പുനസ്ഥാപിക്കുന്നതും ഇന്ത്യയില്‍ നിന്ന്‌കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതും ഇരുവരും ചര്‍ച്ചചെയ്തു. ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ നേരിട്ട് സൗദിയിലെത്തുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ച് അംബാസഡര്‍ ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുളള കൊവിഡ് വാക്‌സിന്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ […]













