കാര്‍ഗോ വിമാനം കനിഞ്ഞു; മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തി
റിയാദ്: മലയാളി യുവാവിന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലേക്ക് കയറ്റി അയച്ചു. യാത്രാ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാം് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ ദുബായ് വഴി മൃതദേഹം അയച്ചത്. മാര്‍ച്ച് 22ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ച തൃശൂര്‍ വടക്കാഞ്ചേരി കിളളിമംഗലം പുലശേരി അനീഷി(34)ന്റെ മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കൊച്ചിയിലേക്ക് കയറ്റി അയച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ വിമാനം നിര്‍ത്തിയതിന് ശേഷം ആദ്യമായാണ് സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത്. റിയാദ് […]













